Latest News

നായകന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നവനല്ല ധോണി; ബാറ്റിങ് ഓർഡറിലെ പിൻവലിയലിനുള്ള കാരണം

തിരിച്ചുവരവ് വിജയത്തോടെ തന്നെ ആഘോഷിച്ചെങ്കിലും താരത്തിന്റെ പ്രകടനം ആരാധകരുടെ കാത്തിരിപ്പിനെ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല

ms dhoni, ms dhoni ipl, ms dhoni ipl 2020, ms dhoni csk, dean jones, dean jones dhoni, dhoni ipl 2020, dhoni chennai super kings, cricket news

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് എം.എസ് ധോണി. ഐസിസിയുടെ മൂന്ന് കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ മൂന്ന് ഐപിഎൽ സീസണുകളിൽ ചെന്നൈയെ ചാംപ്യന്മാരാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത താരം ഐപിഎല്ലിന് തൊട്ടുമുമ്പാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ക്രിക്കറ്റിൽ ധോണിയില്ലാത്ത 437 ദിവസങ്ങൾക്ക് ശേഷം താരത്തിന്റെ മടങ്ങി വരവിനായി ആരാധകർ കാത്തിരുന്നത് മുംബൈ-ചെന്നൈ ഉദ്ഘാടന മത്സരത്തിനായിരുന്നു.

തിരിച്ചുവരവ് വിജയത്തോടെ തന്നെ ആഘോഷിച്ചെങ്കിലും താരത്തിന്റെ പ്രകടനം ആരാധകരുടെ കാത്തിരിപ്പിനെ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. അടുത്ത മത്സരത്തിലും അനിവാര്യമായ സമയത്ത് തിളങ്ങാതിരുന്ന താരം അവസാന ഓവറിൽ മൂന്ന് സിക്സറുകൾ പായിച്ചത് കൂടുതൽ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ ധോണി എന്നാൽ തനിക്ക് മുന്നെ സാം കറണിനെയും ജഡേജയുമെല്ലാം അയച്ച് ബാറ്റിങ് ഓർഡറിൽ പിന്നിലേക്ക് വലിഞ്ഞു. ഇതും വിമർശന വിധേയമായി. ഈ സാഹചര്യത്തിൽ ധോണിയുടെ തീരുമാനത്തെ പിന്തുണച്ചും പ്രതിരോധിച്ചും രംഗത്തെത്തിയിരിക്കുകയാണ് മുൻതാരവും കമന്റേറ്ററുമായി ആകാശ് ചോപ്ര.

Also Read: ഞങ്ങളോട് തുല്ല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതുന്നില്ലേ? ഗവാസ്കറിനെതിരെ പൊട്ടിത്തെറിച്ച് അനുഷ്ക

ക്രിക്കറ്റിൽ നിന്നെടുത്ത നീണ്ട ഇടവേളയും പിന്നാലെയെത്തിയ ക്വാറന്റൈനും ബാറ്റ്സ്മാനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനത്തെ സഹായിച്ചില്ലെന്ന് പറഞ്ഞ ആകാശ് ചോപ്ര രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം താൻ തുരുമ്പിച്ചതായി ധോണി തന്നെ സമ്മതിച്ചതിനെയും ചൂണ്ടികാട്ടി. അദ്ദേഹം വസ്തുത പരമായ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണെന്നും അതുകൊണ്ട് തന്നെ തന്റെ ബാറ്റിങ്ങിലുള്ള ആത്മവിശ്വാസ കുറവാണ് ധോണിയുടെ ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

“ആദ്യ രണ്ട് കളികളിൽ തന്നെ സ്വയം തരംതാഴ്ത്തിയതുകൊണ്ട് ഒരു നേതാവിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല, മറിച്ച് കളി ജയിക്കുന്നതിനുള്ള ഏറ്റവും മികച്ച ഷോട്ട് ചെന്നൈക്ക് നൽകുകയായിരുന്നു. ടീമിനെ വിജയത്തിലെത്തിക്കാൻ തനിക്ക് ഇപ്പോഴാകില്ലെന്നും അത്തരത്തിലൊരു തീരുമാനത്തിലൂടെ അഹംഭാവം വരാതിരിക്കണമെന്നും ധോണിക്ക് തോന്നി,” ആകാശ് ചോപ്ര എഴുതി.

Also Read: ആർസിബി നായകൻ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

യാതൊരു ഫോമും ഇല്ലാതെ ഈ ടൂർണമെന്റ് ആരംഭിച്ച അദ്ദേഹം ഇപ്പോൾ റോയൽസിനെതിരായ അവസാന ഓവറിൽ മൂന്ന് സിക്സറുകളുമായി ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നൽകുന്നു. 200ലധികം റൺസ് പിറക്കുന്ന വേദികളിലാണ് മത്സരങ്ങൾ നടക്കുന്നതെന്നതിനാൽ വരും ദിവസങ്ങളിൽ തനിക്ക് ടീമിന് കൂടുതൽ സംഭാവന നൽകാൻ സാധിക്കുന്ന പൊസിഷനിൽ കളിക്കാൻ ധോണി തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni dont shy away from responsibilities of a leader

Next Story
ഞങ്ങളോട് തുല്ല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതുന്നില്ലേ? ഗവാസ്കറിനെതിരെ പൊട്ടിത്തെറിച്ച് അനുഷ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com