Latest News

ഐപിഎൽ: ബോളർമാരെ ചൊല്ലി ധോണിയും കോഹ്ലിയും തമ്മിൽ ഭിന്നിപ്പ്

ഇതാദ്യമായാണ് ഇരുവരും തമ്മിൽ ഒരു വിഷയത്തിലുളള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിക്കുന്നത്

ms dhoni, virat kohli

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജ്യത്തെ പ്രധാന ബോളർമാരെ കളിപ്പിക്കരുതെന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനത്തിനെതിരെ മുൻനിര ക്രിക്കറ്റ് താരങ്ങൾ തന്നെ രംഗത്ത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പ്രീമിയർ ലീഗിൽ പ്രധാന ബോളർമാരെ കളിപ്പിക്കുന്നതിൽ നിയന്ത്രണം വേണമെന്നാണ് കോഹ്ലി ആവശ്യപ്പെട്ടത്.

എന്നാൽ ഇതിനെ തുറന്നെതിർത്ത് രംഗത്ത് വന്നിരിക്കുകയാണ് മുൻ നായകനും ടീമംഗവുമായ മഹേന്ദ്രസിങ് ധോണി. ധോണിയുടെ അഭിപ്രായത്തിൽ ഐപിഎൽ ബോളർമാർക്ക് യഥാർത്ഥ പരിശീലന കളരിയാണ്. അതദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തുടർച്ചയായി കളികൾ വന്നതോടെ വിരാട്  കോഹ്ലി താരങ്ങൾക്ക് വിശ്രമം വേണമെന്ന തന്റെ നിലപാട് നേരത്തെ തന്നെ ബിസിസിഐയോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് താരങ്ങളെ ഓരോ പരമ്പരയിലും മാറ്റി മാറ്റി പരീക്ഷിക്കുകയായിരുന്നു.

എൻ ശ്രീനിവാസന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് ധോണി ഐപിഎല്ലിൽ ബോളർമാരെ കളിപ്പിച്ചേ മതിയാകൂ എന്ന തന്റെ നിലപാട് വ്യക്തമാക്കിയത്. ഭക്ഷണത്തിലും ഉറക്കത്തിലും കൃത്യത പാലിക്കാനായാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

“ഒരു ദിവസം നാലോവർ മാത്രം എറിയുന്നത് ബോളർമാർക്ക് യാതൊരു പ്രയാസവും ഉണ്ടാക്കില്ല. അവർ അതിസമ്മർദ്ദത്തിലാണ് ബോൾ ചെയ്യുന്നത്. അതിനാൽ തന്നെ യോർക്കറുകൾ എറിയുന്നതിനും ബോളിങ് തന്ത്രങ്ങൾ പരീക്ഷിക്കുന്നതിനും അവർ ശ്രമിക്കും. അത് നല്ലതാണ്. ബോളർമാർ ഈ സമയത്ത് എന്ത് കഴിക്കുന്നു, എപ്പോൾ ഉറങ്ങുന്നു, എപ്പോൾ ഉണരുന്നു എന്നീ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്,” അദ്ദേഹം പറഞ്ഞു.

“എന്നെ സംബന്ധിച്ച് ഐപിഎൽ നല്ല പരീശീലന കളരിയാണ്. മൂന്ന് ദിവസത്തിലൊരിക്കൽ ആകെ മൂന്നര മണിക്കൂർ മാത്രമാണ് എനിക്ക് കളിക്കേണ്ടി വരാറുളളത്. അത് ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് അധിക സമ്മർദ്ദമുണ്ടാക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

ടി20 ടീമിൽ നിന്നും ധോണിയെ മാറ്റിനിർത്തിയ ബിസിസിഐക്ക് ന്യൂസിലാന്റിന് എതിരായ കളിയിൽ അദ്ദേഹത്തെ തിരികെ വിളിക്കേണ്ടി വന്നിരിക്കുകയാണ്. 2019 ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് മുൻപ് ഓസീസിനെതിരെ ഏകദിന പരമ്പരയും, ന്യൂസിലാന്റിനെതിരെ ഏകദിന-ടി20 പരമ്പരയും സിംബാബ്‌വെയ്ക്ക് എതിരെയും പരമ്പരയുണ്ട്.

“ബോളർമാർക്ക് പരിക്കുണ്ടാകാതെ ശ്രദ്ധിക്കുകയെന്നതാണ് പ്രധാനം. അവരെ വിശ്രമിക്കാൻ വിട്ടാൽ അത് കാരണമാക്കി ലോകകപ്പ് ടീമിലേക്കുളള സെലക്ഷനിൽ അവർക്ക് നെഗറ്റീവ് മാർക് ലഭിച്ചേക്കും. അവർ കൂടുതൽ സമയം കളിച്ചാൽ അതിലും എന്തെങ്കിലും പ്രശ്നം വന്നേക്കാം. അതിനാൽ ബോളർമാരെ കളിപ്പിക്കുമ്പോൾ ഒരു ബാലൻസ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം,” അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni differs with virat kohli on opinion to rest key bowlers in ipl 2019 ahead of icc world cup

Next Story
അര്‍ധ സെഞ്ച്വറിയുമായി കമ്മിന്‍സ്; ഇന്ത്യന്‍ ജയം വൈകിപ്പിച്ച് വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പ്ind vs aus, ind vs aus live score, live cricket online, live cricket, cricket, live cricket score, ind vs aus 3rd test live score, india vs australia, india vs australia 3rd test live score, india vs australia, india vs australia live score, cricket score, sony ten 3, sony six, sony six live, sony liv, sony liv live cricket, live cricket streaming, ind vs aus test live score, india vs australia live score, india vs australia test, india vs australia test live score, india vs australia live streaming, live cricket streaming, india vs australia cricket streaming, cricket score, live cricket score, ind vs aus live streaming, live cricket match watch online, india vs australia live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express