ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഏഴ് ഫൈനലുകളില്‍ എത്തിയ ഒരേയൊരു ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. ടീമിന് ലഭിച്ച രണ്ട് വര്‍ഷത്തെ വിലക്ക് കൂടി കണക്കിലെടുത്ത് നോക്കിയാല്‍ കഴിഞ്ഞ 11 സീസണില്‍ ഒരേയൊരുതവണ മാത്രമാണ് ചെന്നൈ ഫൈനല്‍ കാണാതെ പുറത്തായിട്ടുള്ളത്‌. ചൊവാഴ്ച് വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ക്യാളിഫയറില്‍ ഹൈദരബാദിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇത്തവണ ചെന്നൈ അവസാന അങ്കത്തട്ടിലേക്ക് പ്രവേശിച്ചത്.

ഈ സീസണും കൂടി അവസാനിക്കുമ്പോള്‍ ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ടീം എന്ന നിലയിലേക്ക് ചെന്നൈ ഉയര്‍ത്തപ്പെടും എന്നതില്‍ സംശയമൊന്നും വേണ്ട. ഹൈദരാബാദിനെതിരെയുള്ള വിജയത്തിന് ശേഷം കളിക്കാരെല്ലാവരും തന്നെ അതിയായ സന്തോഷത്തിലായിരുന്നു. ഡ്രസ്സിംഗ് റൂമില്‍ വെച്ച് നടന്ന ആദ്യത്തെ ക്യാളിഫയറിന്‍റെ വിജയാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതാണെങ്കില്‍ ഡ്വെയ്ൻ ബ്രാവോയും. പാട്ട് പാടിയും, നൃത്തം ചെയ്തുമായിരുന്നു ബ്രാവോയുടെ ആഘോഷം.

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ബ്രാവോയുടെയുടെയും,ഹര്‍ഭജന്‍റെയും ആഹ്ളാദപ്രകടനം. ഇരുവരുടെയും കളി കണ്ട് ചിരിച്ച് കൊണ്ടിരിക്കുന്ന ധോണിയുമുണ്ട് വീഡിയോയില്‍. ധോണിക്ക് ആദരമര്‍പ്പിച്ച് കൊണ്ട് പുറത്തിറക്കിയ രസകരമായ വീഡിയോയില്‍ ബ്രാവോയുടെയും, ഹര്‍ഭജന്‍റെയുമോപ്പം മറ്റു താരങ്ങളും പങ്കു ചേരുന്നുണ്ട്. “ഫൈനലിലേക്ക് കയറ്റിയതിന് തലയ്ക്കുള്ള ചാമ്പയാന്മാരുടെ ആദരസൂചകം” എന്നാണ് ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് കാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

ഐപിഎല്ലിന്‍റെ തുടക്കം മുതല്‍ ചെന്നൈയുടെ ക്യാപ്റ്റന്‍ ധോണിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook