/indian-express-malayalam/media/media_files/2026/01/25/ms-dhoni-r-ashwin-ipl-chennai-super-kings-2026-01-25-14-13-30.jpeg)
MS Dhoni IPL: 2026 ഐപിഎൽ ധോണിയുടെ അവസാന സീസണായിരിക്കുമോ എന്ന ആകാംക്ഷയിലാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ. ഐപിഎല്ലിനായുള്ള ഒരുക്കങ്ങൾ ധോണി തുടങ്ങി കഴിഞ്ഞു. ധോണിയുടെ പരിശീലനത്തിന് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ പരിശീലനം കണ്ട് മുൻ താരം ആർ അശ്വിൻ പറയുന്നത് ധോണി വൺഡൗണായി ഇറങ്ങി പവർപ്ലേയിൽ അടിച്ചുതകർക്കും എന്നാണ്.
അശ്വിന്റെ വാക്കുകൾ ഇങ്ങനെ,"ധോണി പരിശീലനം ഇപ്പോൾ ആരംഭിച്ചു എന്നത് വ്യക്തമാക്കുന്നത് ഈ സീസണിൽ ധോണി കളിക്കുമെന്നാണ്. ഫിറ്റ്നസ് പ്രശ്നങ്ങൾ ധോണിക്കില്ല. ചിലർ പറയുന്നത് ധോണി പതിനൊന്നാമനായി ആവും ക്രീസിലേക്ക് വരിക, ഇത് ധോണിയുടെ അവസാന സീസണായിരിക്കും എന്നെല്ലാമാണ്. എന്നാൽ മോട്ടിവേറ്റഡ് ആയ ധോണിയെയാണ് നമുക്ക് ഇപ്പോൾ കാണാനാവുന്നത്."
Also Read: Sanju Samson T20: 'തിരുവനന്തപുരത്ത് സഞ്ജുവിന് പകരം ഇഷാൻ കളിക്കും'; കാരണം ചൂണ്ടി മുൻ താരം
"ധോണിയെ നോക്കൂ, ഒൻപതാമനായി ഇറങ്ങാൻ​ പോകുന്ന ധോണിയാണോ ഇത്. മൂന്നാമനായി വന്ന് പവർപ്ലേയിൽ അടിച്ചുതകർക്കും. ഈ പരിശീലനത്തിൽ നിന്ന് അങ്ങനെ സംഭവിക്കും എന്നാണ് വ്യക്തമാവുന്നത്." ചെന്നൈ സൂപ്പർ കിങ്സിന്റെ ഇത്തവണത്തെ സ്ക്വാഡ് ബാറ്റിങ് കരുത്തരാൽ നിറഞ്ഞതാണെന്നും അശ്വിൻ പറഞ്ഞു.
Also Read: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരം സ്‌കോട്ട്ലൻഡ് എത്തും
"ഋതുരാജ് ഗയ്ക്വാദ്, സഞ്ജു സാംസൺ, ആയുഷ് മാത്രേ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക് ശർമ, പ്രശാന്ത് വീർ...ഇതാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ലൈനപ്പ്. പരിചയസമ്പത്ത് കുറഞ്ഞ കാർത്തിക് ശർമ, പ്രശാന്ത് വീർ എന്നിവരെ മാറ്റി നിർത്തി നോക്കിയാലും ചെന്നൈയുടെ ബാറ്റിങ് നിര ശക്തമാണ്. എങ്ങനെ ഈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനാവും? അശ്വിൻ ചോദിക്കുന്നു.
Also Read: Ranji Trophy: നാണംകെട്ട് കേരളം; ചണ്ഡിഗഢിനെതിരെ ഇന്നിങ്സ് തോൽവി
"ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം കോമ്പിനേഷൻ എങ്ങനെയാവും എന്നാണ് അറിയേണ്ടത്. അണ്ടർ 19 ലോകകപ്പിൽ ആയുഷ് മാത്രേയുടെ പ്രകടനം എന്തായാലും സിഎസ്കെ ഇലവനിൽ താരം ഇടം നേടും. കോമ്പിനേഷൻ ക്ലിക്ക് ആയാൽ പിന്നെ സിഎസ്കെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുക പ്രയാസമാവും." അശ്വിൻ അഭിപ്രായപ്പെട്ടു.
Read More: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us