ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന് ഇന്ന് 37ാം പിറന്നാൾ. അതത്ര ചെറിയ കാര്യമല്ല ടീം ഇന്ത്യക്കും ധോണിയുടെ കുടുംബത്തിനും. ഇംഗ്ലണ്ട് പര്യടനത്തിലുളള സംഘം ഈ ദിവസം ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്.

ഇന്ത്യൻ ടീമംഗങ്ങൾ പിറന്നാൾ പാട്ട് പാടുന്നതിനിടെ കേക്കിലെ മെഴുകുതിരികൾ ധോണി ഊതി അണക്കുന്നതിന്റെയും, കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

എന്നാൽ വെറും ടീമംഗങ്ങൾ മാത്രമല്ല ഈ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സാക്ഷിയും മകൾ സിവയും ധോണിക്കൊപ്പം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം തോറ്റ് പരമ്പര 1-1 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാൾ ആഘോഷം നടന്നത്.

ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ നായകൻ വിരാട് കോഹ്ലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു.

Happy birthday Mahi Bhai. God bless you.

A post shared by Virat Kohli (@virat.kohli) on

ഇന്നലെയും തകർപ്പൻ ഫോമിലായിരുന്നു മുൻ ഇന്ത്യൻ നായകൻ ബാറ്റ് വീശിയത്. 24 പന്തിൽ നിന്ന് 32 റൺസ് നേടി അദ്ദേഹം. ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ ആയ 148 ലേക്ക് എത്തിയത് അവസാന ഓവറുകളിലെ ധോണിയുടെ അപരാജിത ഇന്നിംഗ്സിന്റെ കരുത്തിലാണ്. അതേസമയം 41 പന്തിൽ 58 റൺസ് നേടിയ അലക്‌സ് ഹെയ്ൽസിന്റെ കരുത്തിൽ രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയം കണ്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ