Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

സിക്‌സിൽ 350 തികച്ച് ധോണി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിലായിരുന്നു ധോണിയുടെ നേട്ടം

ms dhoni, ms dhoni pavillion, dhoni stand, ms dhoni stand, ranchi cricket stadium, india vs australia, ind vs aus ranchi, ധോണി, ഇന്ത്യ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി എം.എസ്.ധോണി. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും കൂടി 350 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ധോണി സ്വന്തം പേരിലാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിലായിരുന്നു ധോണിയുടെ നേട്ടം.

രണ്ടാം ടി20 യിൽ ഇന്ത്യ തോറ്റിരുന്നു. മത്സരത്തിൽ 23 ബോളിൽനിന്നും 40 റൺസാണ് ധോണി നേടിയത്. ഇതിൽ മൂന്നു സിക്സും നാലു ഫോറും ഉൾപ്പെടും. നിലവിൽ 526 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 352 സിക്സാണ് ധോണിയുടെ പേരിലുളളത്. ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ ധോണി അഞ്ചാം സ്ഥാനത്താണ്. 506 സിക്സുമായി വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ ആണ് ഒന്നാമത്. ഷാഹിദ് അഫ്രീദി, ബ്രണ്ടം മക്കല്ലം, സനത് ജയസൂര്യ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ.

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റിനാണ് ബെംഗളൂരുവിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 191 റൺസെന്ന കൂറ്റൻ വിജലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ ഓസ്ട്രേലിയ മറികടന്നു. മാക്സ്‌വെല്ലിന്റെ തകർപ്പൻ സെഞ്ചുറി മികവിലായിരുന്നു ഓസ്ട്രേലിയ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെയും തകർപ്പൻ അടികളുമായി കളം നിറഞ്ഞ ധോണിയുടെയും രാഹുലിന്റെയും പ്രകടനമാണ് കൂറ്റൻ സ്കോറിലേയ്ക്ക് ഇന്ത്യയെ നയിച്ചത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 13 റൺസിൽ സ്റ്റോയിനിസിനെയും 22 റൺസിൽ ഫിഞ്ചിനെയും കങ്കാരുക്കൾക്ക് നഷ്ടമായി. എന്നാൽ പിന്നീട് കണ്ടത് ഷോട്ട്-മാക്സ്‌വെൽ കൂട്ടുകെട്ടിൽ കുതിയ്ക്കുന്ന കങ്കാരുപ്പടയെ ആയിരുന്നു. 28 പന്തിൽ 40 റൺസ് നേടി ഷോട്ട് പുറത്തായെങ്കിലും മാക്സ്‌വെൽ തകർത്തടിച്ച് ഓസ്ട്രേലിയയെ വിജയിപ്പിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni becomes first indian to achieve this milestone in 2nd t20i

Next Story
‘മിന്നൽ മാക്‌സ്‌വെൽ’; രണ്ടാം മത്സരവും പരമ്പരയും കങ്കാരുക്കൾക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com