ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കാണികള്‍ക്ക് സര്‍പ്രൈസായി മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ ധോണിയുടെ എന്‍ട്രി. തിരുനെല്‍വേലിയില്‍ നടന്ന ടിഎന്‍പിഎല്‍ മത്സരം കാണാന്‍ അപ്രതീക്ഷിതമായി ധോണി സ്‌റ്റേഡിയത്തിലെത്തുകയായിരുന്നു. മധുര പാന്തേഴ്‌സും കോവൈ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ധോണിയെത്തിയത്.

മത്സരത്തിന് മുമ്പു തന്നെ സ്റ്റേഡിയത്തിലെത്തിയ ധോണി ടോസിംഗ് സമയത്ത് ഗ്രൗണ്ടിലെത്തുകയും ചെയ്തിരുന്നു. തന്റെ തമിഴ് നന്നാക്കുമെന്ന് ചെന്നൈയുടെ തല ആരാധകര്‍ക്ക് വാക്കു കൊടുക്കുകയും ചെയ്തു. അടുത്ത ഐപിഎല്ലോടെ തമിഴ് നന്നാക്കുമെന്നാണ് ധോണിയുടെ വാക്ക്. തിരുനെല്‍വേലി തനിക്ക് പ്രിയപ്പെട്ട സ്ഥലമാണെന്നും ധോണി പറഞ്ഞു.

ഇന്ത്യാ സിമന്റ്‌സ് തുടങ്ങിയത് തിരുനെല്‍വേലിയില്‍ നിന്നാണെന്നും അവരുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ധോണി പറഞ്ഞു. എല്ലാവര്‍ഷവും താന്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കാണാനെത്താറുണ്ടെന്നും ഇത്തവണ ഇതാദ്യത്തെ തവണയാണെന്നും ധോണി പറഞ്ഞു. പുതിയൊരു കാറ്റ് വീശി തുടങ്ങുന്നു എന്നാണ് പ്രീമിയര്‍ ലീഗ് തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുമ്പോള്‍ ധോണി നാട്ടില്‍ ഇടവേള ആഘോഷിക്കുകയാണ്. 2014 ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചതാണ് ധോണി. അതുകൊണ്ട് ഏകദിന പരമ്പര കഴിഞ്ഞതും ക്യാപ്റ്റന്‍ കൂള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ