scorecardresearch

'ധോണിയുടെ പിആര്‍ ടീം അദ്ദേഹത്തെ 2007, 2011 ലോകകപ്പുകളുടെ ഹീറോയാക്കി, യുവരാജിനെ മറന്നു'; ഗംഭീര്‍

1983-ല്‍ ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും കപില്‍ ദേവിനെ ഓര്‍മ്മിക്കും, പക്ഷെ ഫൈനലിലും സെമി ഫൈനലിലും കളിയിലെ താരമായത് മോഹിന്ദര്‍ അമര്‍നാഥാണെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്നും ഗംഭീര്‍ ചോദിച്ചു

1983-ല്‍ ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും കപില്‍ ദേവിനെ ഓര്‍മ്മിക്കും, പക്ഷെ ഫൈനലിലും സെമി ഫൈനലിലും കളിയിലെ താരമായത് മോഹിന്ദര്‍ അമര്‍നാഥാണെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്നും ഗംഭീര്‍ ചോദിച്ചു

author-image
Sports Desk
New Update
Dhoni, Gambhir

2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണിയും ഗംഭീറും

ഇന്ത്യ ക്രിക്കറ്റിലെ താരാരാധനയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരവും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭിര്‍. ടീമിന്റെ പ്രകടനത്തില്‍ കൂടി മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗംഭീര്‍ നിര്‍ദേശിച്ചു.

Advertisment

ധോണിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയും ചില ആരോപണങ്ങള്‍ ഗംഭീര്‍ ഉന്നയിക്കുകയുണ്ടായി. ഒരു വ്യക്തിയും അദ്ദേഹത്തിന്റെ പി ആര്‍ ടീമും ചേര്‍ന്ന് അദ്ദേഹത്തെ 2007, 2011 ലോകകപ്പുകളുടെ ഹീറോയാക്കി മാറ്റി. ശെരിക്കും യുവരാജ് സിങ്ങാണ് രണ്ട് ടൂര്‍ണമെന്റുകളിലും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്.

"യുവരാജ് എപ്പോഴും ഞാന്‍ ലോകകപ്പ് നേടിയെന്ന് പറയും. പക്ഷെ 2007, 2011 ലോകകപ്പുകളില്‍ യുവരാജ് സിങ്ങാണ് ഞങ്ങളെ ഫൈനലില്‍ എത്തിച്ചത്. യുവരാജായിരുന്നു രണ്ട് ലോകകപ്പുകളിലേയും ടൂര്‍ണമെന്റിലെ താരമെന്നാണ് എനിക്ക് തോന്നുന്നത്," ഗംഭീര്‍ ന്യൂസ് 18-നോട് പറഞ്ഞു.

"പക്ഷെ 2007, 2011 ലോകകപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ യുവരാജിന്റെ പേര് ആരും പറയാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? ഒരു വ്യക്തിയും അദ്ദേഹത്തിന്റെ പിആര്‍ ടീമും അദ്ദേഹത്തെ മറ്റുള്ളവരേക്കാള്‍ വലുതാക്കി ചിത്രീകരിച്ചു," ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

"ഇതെല്ലാം പിആറും മാര്‍ക്കെറ്റിങ്ങുമാണ്. 2007, 2011 ലോകകപ്പ് ആര് നേടിയെന്നാണ് പറഞ്ഞ് പഠിപ്പിക്കുന്നത്, അതൊരു വ്യക്തിയല്ല, ടീമാണ് സ്വന്തമാക്കിയത്. വലിയ ടൂര്‍ണമെന്റുകള്‍ വ്യക്തിഗതമായി നേടാനാകില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ലോകകപ്പുകള്‍ നേടിയേനെ," ഗംഭീര്‍ വ്യക്തമാക്കി.

നമ്മുടെ രാജ്യത്ത് ടീമിനെയല്ല കൂടുതല്‍ പിന്തുണയ്ക്കുന്നത് താരങ്ങളെയാണ്. ഇത് ആരും തുറന്ന് പറയാന്‍ തയാറല്ല. പക്ഷെ ലോകം ഈ സത്യം അറിയണമെന്നും മുന്‍ താരം പറഞ്ഞു.

"ഇവിടെ വ്യക്തികളെ ടീമിനേക്കാള്‍ വലുതായിട്ടാണ് കാണുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ടീമാണ് വലുത്, താരങ്ങള്‍ അല്ല. ഇതിനാലാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് പുലര്‍ത്താനും കിരീടം നേടാനും സാധിക്കാത്തത്," ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.

1983 ലോകകപ്പ് വിജയം ഗംഭീര്‍ ഉദാഹരണമായും ചൂണ്ടിക്കാണിച്ചു.

"1983 ലോകകപ്പില്‍ മോഹിന്ദര്‍ അമര്‍നാഥിന്റെ പ്രകടനം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. കപില്‍ ദേവ് കപ്പ് ഉയര്‍ത്തുന്നതാണ് എല്ലാവരും കണ്ടിട്ടുള്ളത്, അല്ലെ? പക്ഷെ മോഹിന്ദര്‍ അമര്‍നാഥായിരുന്നു ഫൈനലിലും സെമി ഫൈനലിലും താരമായത്. ഇത് ആര്‍ക്കും അറിയില്ല, ഇത് തന്നെയാണ് പ്രശ്നം," ഗംഭീര്‍ വ്യക്തമാക്കി.

Indian Cricket Team Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: