scorecardresearch

കേദാര്‍ ജാദവിന് മറാത്തിയില്‍ നിര്‍ദ്ദേശം നല്‍കി ധോണി; കയ്യടിച്ച് ആരാധകര്‍

വെല്ലിങ്ടണ്‍: പോയ വര്‍ഷത്തെ ഫോമില്ലായ്മക്ക് 2019 ന്റെ തുടക്കത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ നായകന്‍ എംഎസ് ധോണി. ന്യൂസിലാന്റ് പരമ്പരയില്‍ പരുക്ക് വില്ലനായെങ്കിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ നിന്നും ഇന്ത്യയെ ഇപ്പോഴും നയിക്കുന്നത് ധോണിയാണ്. ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ധോണി കാഴ്ചവെക്കുന്ന മികവ് പ്രശംസ അര്‍ഹിക്കുന്നതാണ്. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ ധോണിയുടെ ഉപദേശം ലഭിച്ചത് പാര്‍ട്ട് ടൈം ബൗളറായ കേദാര്‍ ജാദവിനാണ്. ഇതിലെ രസകരമായ സംഗതി ധോണി ജാദവിന് നിര്‍ദ്ദേശം […]

kedar Jadhav,കേദാർ ജാദവ്, Kedhar Jadhav, India World Cup Squad,ഇന്ത്യ ലോകകപ്പ്, Kedar jadhav injuy,കേദാർ ജാദവ് പരുക്ക്, ie malayalam, ഐഇ മലയാളം

വെല്ലിങ്ടണ്‍: പോയ വര്‍ഷത്തെ ഫോമില്ലായ്മക്ക് 2019 ന്റെ തുടക്കത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ നായകന്‍ എംഎസ് ധോണി. ന്യൂസിലാന്റ് പരമ്പരയില്‍ പരുക്ക് വില്ലനായെങ്കിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ നിന്നും ഇന്ത്യയെ ഇപ്പോഴും നയിക്കുന്നത് ധോണിയാണ്.

ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ധോണി കാഴ്ചവെക്കുന്ന മികവ് പ്രശംസ അര്‍ഹിക്കുന്നതാണ്. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ ധോണിയുടെ ഉപദേശം ലഭിച്ചത് പാര്‍ട്ട് ടൈം ബൗളറായ കേദാര്‍ ജാദവിനാണ്. ഇതിലെ രസകരമായ സംഗതി ധോണി ജാദവിന് നിര്‍ദ്ദേശം നല്‍കിയത് മറാത്തിയിലായിരുന്നു എന്നതാണ്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനെ പുറത്താക്കാനാണ് ധോണി നിര്‍ദ്ദേശിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് സ്‌കോര്‍ 180-7 എന്ന നിലിയിലെത്തി നില്‍ക്കെയായിരുന്നു സംഭവം. മറാത്തിയില്‍ ‘ഓവര്‍ പിച്ച് എറിയല്ലേ, വിക്കറ്റെടുക്കൂ’ എന്ന് ധോണി വിളിച്ച് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. കളിയിലുടനീളം ഇത്തരം നിര്‍ദ്ദേശങ്ങള്‍ ധോണി ബൗളര്‍മാര്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.

ബാറ്റ്‌സ്മാനായ കേദാര്‍ ബൗള്‍ ചെയ്യാന്‍ ആരംഭിക്കുന്നത് തന്നെ ധോണിയുടെ ഉപദേശത്തെ തുടര്‍ന്നാണ്. നിര്‍ണായക സമയങ്ങളില്‍ വിക്കറ്റുകള്‍ നേടി ആ തീരുമാനം ശരിയാണെന്ന് കേദാര്‍ തെളിയിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ms dhoni advises kedhar jadhav in marathi