ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിങ് ധോണി ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത വർഷത്തേക്ക് മാറ്റിവച്ച ഇത്തവണത്തെ ടി 20 ലോകകപ്പിൽ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് അഭ്യർത്ഥിച്ചേക്കുമെന്ന് പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ. ടി 20 ലോകകപ്പിൽ കളിക്കണോ വേണ്ടയോ എന്നുള്ളത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും അക്തർ പറഞ്ഞു,

ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി. 2007ലെ ടി 20 ലോകകപ്പ് ഇന്ത്യ നേടിയത് ധോണിയുടെ നായകത്വത്തിലാണ്. 2011ൽ ഇന്ത്യയുടെ ലോകകപ്പ് നേട്ടവും ധോണിയുടെ ക്യാപ്റ്റൻസിയിൽ. 2010, 2016 വർഷങ്ങളിൽ ഏഷ്യാ കപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും ധോണിയുടെ നായകത്വത്തിലുള്ള ടീം ഇന്ത്യ നേടി.

Read More: വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് സിക്‌സ് പതിച്ച സീറ്റ് ധോണിക്ക് സമര്‍പ്പിക്കുന്നു

2004 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 350 ഏകദിനങ്ങളിലും 90 ടെസ്റ്റുകളിലും 98 ടി 20 അന്താരാഷ്ട്ര മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചു. എല്ലാ ഫോർമാറ്റുകളിലും കൂടി 17266 റൺസ് നേടി.

2021 ടി 20 ലോകകപ്പ് കളിക്കാനുള്ള തീരുമാനം ഒരു കളിക്കാരന്റെ വ്യക്തിപരമായ തീരുമാനം എന്ന നിലയിലാണുണ്ടാവേണ്ടതെന്ന് അഖ്തർ യൂട്യൂബ് ചാനലായ ബോൽവസീമിന് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

“ടി 20 ലോകകപ്പ് കളിക്കാൻ അദ്ദേഹത്തിന് കഴിയുമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യ തങ്ങളുടെ താരങ്ങളെ പിന്തുണയ്ക്കുന്ന രീതി, ജനങ്ങൾ അവരെ സ്നേഹിക്കുന്ന രീതി, അവരെ കാണുന്ന രീതി, അതെല്ലാം അവർ അദ്ദേഹത്തെ ടി 20 ലോകകപ്പിൽ പങ്കെടുപ്പിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. പക്ഷേ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിട്ടാവണം കൈക്കൊള്ളേണ്ടത്,” അക്തർ പറഞ്ഞു.

Read More: ഇതാവുമോ ഭാവി കരിയർ? ഷൂട്ടിങ്ങിലും മികവ് തെളിയിച്ച് മഹേന്ദ്ര സിങ്ങ് ധോണി

“അദ്ദേഹം എല്ലാം നേടി, റാഞ്ചിയിൽ നിന്നുള്ള ഒരാൾ ഇന്ത്യയെ മുഴുവൻ പിടിച്ചുകുലുക്കി, നിങ്ങൾക്ക് മറ്റെന്താണ് വേണ്ടത്. അവസാനം, ലോകം നിങ്ങളെ ഓർമ്മിക്കണം. നിങ്ങളെ ഒരിക്കലും മറക്കാൻ ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രം അനുവദിക്കില്ല. ”

പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് ധോണി ഭാവിയിൽ തിരിച്ചുവരാമെന്നും അക്തർ പറഞ്ഞു.

“നിങ്ങൾക്കറിയില്ല, പ്രധാനമന്ത്രി അദ്ദേഹത്തെ വിളിച്ച് ടി 20 ലോകകപ്പ് കളിക്കാൻ അഭ്യർത്ഥിച്ചേക്കാം. അതും സാധ്യമാണ്. 1987 ന് ശേഷം വിരമിക്കാൻ തീരുമാനിച്ച ഇമ്രാൻ ഖാനോട് ക്രിക്കറ്റ് വിടരുതെന്ന് ജനറൽ സിയാ ഉൾ ഹഖ് ആവശ്യപ്പെട്ടിരുന്നു, അദ്ദേഹം കളിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്ക് പ്രധാനമന്ത്രിയോട് വേണ്ട എന്ന് പറയാൻ കഴിയില്ല.” രാഷ്ട്രം മുഴുവൻ ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അക്തർ പറഞ്ഞു.

Read More: ധോണി വിരമിക്കേണ്ടത് വീട്ടിലിരിക്കുന്ന സമയത്തായിരുന്നില്ലെന്ന് ഇൻസമാം ഉൽ ഹഖ്

“അദ്ദേഹത്തിന് വിടവാങ്ങൽ ഗെയിം നൽകാൻ ഇന്ത്യ ഒരുങ്ങും, എന്നെ വിശ്വസിക്കൂ. അദ്ദേഹം അത് ആവശ്യപ്പെടുന്നുണ്ടോ എന്നത് മറ്റൊരു കാര്യമാണ്, പക്ഷേ ഇന്ത്യ തയ്യാറാകും. രണ്ട് ടി 20 മത്സരങ്ങളുടെ ടിക്കറ്റ് മുഴുവൻ ബുക്ക് ചെയ്യപ്പെടും,” അക്തർ കാരൻ കൂട്ടിച്ചേർത്തു.”

കഴിഞ്ഞ ജൂലൈയിൽ നടന്ന 2019 ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. യുഎഇയിൽ വരാനിരിക്കുന്ന ഐപി‌എൽ 2020 ൽ ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി വളരെക്കാലമായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നുണ്ട്.

Read More: PM Modi may request MS Dhoni to play 2021 T20 World Cup: Shoaib Akhtar

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook