മുംബൈ: മികച്ച ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ് മുന്‍ നായകന്‍ എംഎസ് ധോണി. പഴയ വേഗതയിലേക്ക് മടങ്ങിയെത്താനായില്ലെങ്കിലും ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഫോമിലെത്താന്‍ ധോണിക്ക് സാധിച്ചിട്ടുണ്്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും ധോണി തിളങ്ങി. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ധോണിയുടേയും കേദാര്‍ ജാദവിന്റേയും കൂട്ടുകെട്ടായിരുന്നു.

അര്‍ധസെഞ്ചുറി നേടിയ ധോണി ഇതോടെ ഇതിഹാസ താരങ്ങളായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവര്‍ക്കൊപ്പമെത്തി. ലിസ്റ്റ് എയില്‍ 13000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ധോണിയെ തേടിയെത്തിയത്. 412 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും 13054 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. 50.79 ആണ് ആവറേജ്. 22211 റണ്‍സ് നേടിയ ഓസീസ് ഇതിഹാസം ഗ്രഹാം ഗൂച്ചാണ് പട്ടികയില്‍ ഒന്നാമന്‍.

കൂടാതെ കേദാറും ധോണിയും ചേര്‍ന്നും പുതിയ റെക്കോര്‍ഡുകളാണ് ഇന്നലെ തിരുത്തി എഴുതിയത്. ഇത് രണ്ടാം തവണയാണ് ഇരുവരും ചേര്‍ന്ന് 100 റണ്‍സിന് മേല്‍ കൂട്ടിച്ചേര്‍ക്കുന്നത്. ആദ്യത്തേതും ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. 141 റണ്‍സാണ് രണ്ടു പേരും നേടിയത്. ഇത് ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. സച്ചിന്റേയും സുരേഷ് റെയ്‌നയുടേയും റെക്കോര്‍ഡാണ് ഇരുവരും മറി കടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ