മൗനം വെടിഞ്ഞ് ധോണി: മുന്‍ താരങ്ങളുടെ വിമര്‍ശനത്തിന് ‘കൂള്‍’ മറുപടി

‘ദൈവത്തിന്റെ അനുഗ്രഹം ഏറെ കിട്ടിയിട്ടില്ലാത്ത ക്രിക്കറ്റ് താരങ്ങളേയും നമ്മള്‍ കണ്ടിട്ടുണ്ട്’- ധോണി

ms dhoni, cricket

വിമര്‍ശനങ്ങളെ എന്നും നിശബ്ദമായാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി നേരിടാറുളളത്. എന്നാല്‍ ട്വന്റി 20 മത്സരങ്ങളിലെ ധോണിയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചതിനെതിരെ ധോണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 പരാജയത്തിന് പിന്നാലെ​ ധോണിക്കെതിരെ മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും രംഗത്തെത്തിയിരുന്നു.

പതിവ് കൂള്‍ രീതിയില്‍ തന്നെയാണ് ധോണി ഇതിനോടും പ്രതികരിച്ചിരിക്കുന്നത്. ‘എല്ലാവര്‍ക്കും ജീവിതത്തില്‍ അവരുടേതായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരിക്കും, അത് നമ്മള്‍ ബഹുമാനിക്കണം’, ധോണി പറഞ്ഞു. അജിത് അഗാര്‍ക്കറിന്റെ വിമര്‍ശനത്തെ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ധോണിയുടെ പ്രതികരണം.

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 പരാജയത്തിന് പിന്നാലെ​ ധോണിക്കെതിരെ ലക്ഷ്മണും അജിത് അഗാര്‍ക്കറും രംഗത്തെത്തിയിരുന്നു. ട്വന്റി 20യില്‍ ധോണിയുടെ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തേണ്ട സമയമായെന്നായിരുന്നു ഇരുവരുടേയും പരാമര്‍ശം. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്നതാണ് തന്നെ ഏറെ പ്രചോദിപ്പിക്കുന്നതെന്ന് ധോണി പറഞ്ഞു. ‘ദൈവത്തിന്റെ അനുഗ്രഹം ഏറെ കിട്ടിയിട്ടില്ലാത്ത ക്രിക്കറ്റ് താരങ്ങളേയും നമ്മള്‍ കണ്ടിട്ടുണ്ട്. എങ്കില്‍ പോലും അവരൊക്കെ ഒരുപാട് ദൂരം മുന്നോട്ട് പോയിട്ടുണ്ട്. ക്രിക്കറ്റിനോടുളള അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണത്’, ധോണി വ്യക്തമാക്കി.

‘ഒരു മാച്ചിന്റെ ഫലത്തേക്കാള്‍ അതിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുന്നതിലാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരിക്കലും മാച്ച് റിസള്‍ട്ടിനെ കുറിച്ച് ഞാന്‍ ആശങ്കപ്പെട്ടിട്ടില്ല. 14 റണ്‍സോ, 10 റണ്‍സോ, 5 റണ്‍സോ ആവശ്യമുളള സമയത്തും അപ്പോള്‍ ശരി എന്താണെന്ന് തോന്നുന്ന രീതിയിലാണ് ഞാന്‍ കളിക്കാറുളളത്’, ധോണി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സര പരമ്പര നേടിയതിന് പിന്നാലെ ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. എന്തിനാണ് ധോണിക്കെതിരെ ആളുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് കോഹ്‌ലി പറഞ്ഞു. ധോണി ഫിറ്റ് ആണെന്നും എല്ലാ പരിശോധനകളും കടന്നാണ് ടീമില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലാം സ്ഥാനത്ത് ഇറങ്ങുന്ന ധോണിക്ക് കളത്തില്‍ പണി എടുക്കാന്‍ സമയം ഏറെ വേണ്ടി വരുന്നെന്നായിരുന്നു ലക്ഷ്മണ്‍ പറഞ്ഞത്. “ട്വന്റി 20യില്‍ യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കേണ്ട സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആത്മവിശ്വാസം ലഭിക്കാന്‍ യുവതാരങ്ങള്‍ക്ക് ഇത് മുതൽക്കൂട്ടാകും. അതേസമയം, ധോണി ഏകദിന ക്രിക്കറ്റില്‍ ഒഴിവാക്കാനാവാത്ത താരമാണ്’ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20യില്‍ എങ്കിലും ഇന്ത്യ പകരക്കാരനെ കണ്ടെത്തണം എന്നായിരുന്നു അജിത് അഗാര്‍ക്കറിന്റെ പരാമര്‍ശം. ‘ധോണിയുടെ ഏകദിനത്തിലെ പങ്കാളിത്തത്തില്‍ ഇന്ത്യന്‍ ടീം സന്തുഷ്ടരാണെന്ന് തോന്നുന്നു. ഒരു നായകനായി ഇരുന്നപ്പോഴുളള സാഹചര്യം അല്ല ഇത്. ഇപ്പോള്‍ അദ്ദേഹം ഒരു ബാറ്റ്സ്മാന്‍ മാത്രമാണ്. ട്വന്റി-20യിൽ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്നും’ അഗാക്കര്‍ വ്യക്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms%e2%80%89dhoni finally breaks silence on criticism from ajit agarkar vvs%e2%80%89laxman

Next Story
സഞ്ജുവിന് സെഞ്ച്വറി; ലങ്കയ്‌ക്കെതിരായ ബോർഡ് ഇലവൻ സന്നാഹ മത്സരം സമനിലയിൽkerala vs tamilnadu, കേരള - തമിഴ്നാട്,ranji trophy,രഞ്ജി ട്രോഫി, day 4 session, ranji trophy day 4 , ranjitrophy score,cricket, നാലാം ദിനം, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com