പുതിയ കാര്യങ്ങൾ പഠിക്കണം, സിനിമയിൽ അഭിനയിക്കണം: ക്രിസ്റ്റ്യാനോ റൊണാൾഡോ

എ​​ന്റെ ശരീരം മൈതാനത്ത്​ ശരിയാംവിധം പ്രതികരിക്കാത്ത സമയമുണ്ടെങ്കിൽ അന്നാവും ഞാൻ മൈതാനം വിടുന്നത്​

ദുബായി: ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ കാര്യങ്ങൾ പഠിക്കാനും വെല്ലുവിളികൾ നേരിടാനുമാണ് താൽപര്യമെന്നും റൊണാൾഡോ പറഞ്ഞു. ദുബായിൽ നടന്ന രാജ്യാന്തര കായിക സമ്മേളനത്തിൽ സംസാരിക്കവെയാണ് വിരമിക്കലിന് ശേഷമുള്ള പദ്ധതികളെ കുറിച്ച് റൊണാൾഡോ മനസ് തുറന്നത്.

ഫുട്ബോൾ മൈതാനത്ത് മിന്നും പ്രകടനവുമായി തിളങ്ങിയ നിരവധി താരങ്ങൾ ഇതിനോടകം വെള്ളിത്തിരയിൽ വേഷമിട്ട് കഴിഞ്ഞു. ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം, വിനി ജോൺസ്, എറിക് കന്രോണ എന്നിവരുടെ പാതയിലേക്കാണ് റൊണാൾഡോയും വരാനുദ്ദേശിക്കുന്നത്. ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷവും പരസ്യചിത്ര മേഖലയിൽ സജീവമാണ് ഡേവിഡ് ബെക്കാം.

“എ​​ന്റെ ശരീരം മൈതാനത്ത്​ ശരിയാംവിധം പ്രതികരിക്കാത്ത സമയമുണ്ടെങ്കിൽ അന്നാവും ഞാൻ മൈതാനം വിടുന്നത്​. പുതിയ കാര്യങ്ങൾ പഠിക്കാനും വ്യത്യസ്​തമായ വെല്ലുവിളികൾ അഭിമുഖീകരിക്കുവാനും അതിന്​ പരിഹാരം കണ്ടെത്തുവാനുമായി ഞാൻ 50 വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.” ക്രിസ്​റ്റ്യാനോ പറഞ്ഞു.

ഇതുവരെയുള്ള നേട്ടങ്ങളെല്ലാം ഫുട്ബോളിനോടുള്ള തന്റെ സ്നേഹം നൽകിയ പ്രചോദനമാണെന്നും റൊണാൾഡോ പറഞ്ഞു. ഒരു വിജയകഥയ്ക്കും നമ്മൾ ചെയ്യുന്നതിനോട് കാണിക്കുന്ന പൂർണ ആത്മാർത്ഥതയല്ലാതെ മറ്റൊരു രഹസ്യമോ അത്ഭുതമോ ഇല്ലെന്നും റൊണാൾഡോ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Movie acting studying new things cristiano ronaldo reveals post retirement plans

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com