/indian-express-malayalam/media/media_files/2026/01/30/mounrinho-benfica-vs-real-madrid-champions-league-2026-01-30-16-31-16.jpg)
Source: Benfica, Instagram
ബെൻഫിക്കയുടെ ഗോൾപോസ്റ്റിന് മുൻപിൽ അനാറ്റോളി ട്രുബിന്റെ ചാംപ്യൻസ് ലീഗിലെ അരങ്ങേറ്റം 2020 ഒക്ടോബർ 21നായിരുന്നു. എന്തിനാണ് ഇപ്പോൾ ആ മത്സരത്തെ കുറിച്ച് പറയുന്നത് എന്നല്ലേ? ബെർണാബ്യുവിൽ കയറി റയൽ മാഡ്രിഡിനെ ബെൻഫിക്ക തകർത്തിട്ട മത്സരമായിരുന്നു അത്. 3-2ന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചാണ് ചാംപ്യൻസ് ലീഗിലെ തന്റെ ആദ്യ മത്സരം ട്രുബിൻ ആഘോഷിച്ചത്. എന്നാൽ ആറ് വർഷത്തിനിപ്പുറം ട്രുബിനെ കാത്തിരുന്നത് അതിലും വലിയതൊന്നാണ്, പുതു ചരിത്രമാണ്. ഫുട്ബോൾ ലോകത്തിന് പറയാൻ മറ്റൊരു അമ്പരപ്പിക്കുന്ന കഥ കൂടി.
ഒൻപത് പേരായി ചുരുങ്ങി നിൽക്കുന്ന റയൽ മാഡ്രിഡിന് എതിരെ 3-2ന് മുൻപിൽ നിൽക്കുകയാണെങ്കിലും ബെൻഫിക്കയ്ക്ക് പ്ലേഓഫ് ഉറപ്പിക്കാൻ ഒരു ഗോൾ കൂടി വലയിലാക്കേണ്ടിയിരുന്നു. 98ാം മിനിറ്റിൽ ഗോൾകീപ്പർ ട്രുബിന്റെ ഹെഡ്ഡറിലൂടെ ആ ഗോൾ. ട്രുബിനിലൂടെ റയൽ മാഡ്രിഡ് വധം മൗറിഞ്ഞോ പൂർത്തിയാക്കി. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ റയലിനെ മൗറിഞ്ഞോ കൊന്നിട്ടു.
Also Read: Sanju Samson: "വഴി മാറു, ചേട്ടൻ വരുന്നു!" സഞ്ജുവിന്റെ ബോഡിഗാർഡ് ആയി സൂര്യയുടെ 'മാസ്' സപ്പോർട്ട്
യാദൃശ്ചികമായി വന്ന ഗോളാണോ അത്? ഭാഗ്യം തുണച്ച് കൊണ്ട് മാത്രം സംഭവിച്ച ഒന്നാണോ? അതോ മൗറിഞ്ഞോയുടെ തന്ത്രം ഫലം കണ്ടതോ? ട്രുബിനോയുടെ ഹെഡ്ഡർ കണ്ട ഫുട്ബോൾ പ്രേമികൾക്ക് ലിവർപൂളിന് വേണ്ടി ആലിസൺ ബെക്കർ നേടിയ ഗോളും ഓർമയിൽ വന്നിട്ടുണ്ടാവും. ഈ രണ്ട് ഗോളും വന്നത് ടീമിന് അതിനിർണായകമായ സമയത്താണ്.
പ്ലേഓഫ് ഉറപ്പിക്കാൻ നാലാമത് ഒരു ഗോൾ കൂടി വേണം എന്നത് താനറിയുന്നത് അവസാന നിമിഷമായിരുന്നു എന്നാണ് മൗറിഞ്ഞോയുടെ വാക്കുകൾ. 3-2 എന്ന ജയം മതി മുന്നേറ്റത്തിന് എന്ന നിഗമനത്തിലാണ് മൗറിഞ്ഞോ കളിയിലെ ബെൻഫിക്കയുടെ അവസാന സബ്സ്റ്റിറ്റ്യൂഷൻ നടത്തിയത്.
"93ാം മിനിറ്റിൽ ഞാൻ സബ്സ്റ്റിറ്റ്യൂഷൻ നടത്തി. ഏതാനും സെക്കൻഡിന് ശേഷമാണ് അവർ പറയുന്നത് നമുക്ക് ഒരു ഗോൾ കൂടി വേണം എന്ന്. പക്ഷേ പിന്നെ എനിക്ക് ഒരു മാറ്റം നടത്താനുള്ള അവസരമില്ല. എന്തുകൊണ്ട് ഏതാനും സെക്കൻഡ് മുൻപ് അവർക്ക് ഇത് പറഞ്ഞുകൂടായിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഒരു ലക്കി പോയിന്റ് ലഭിച്ചു. ആ ഫ്രീകിക്ക് ആണ് ഗോൾകീപ്പറേയും ഗോൾമുഖത്തേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് അവസരമൊരുക്കിയത്," മൗറിഞ്ഞോ പറഞ്ഞു.
ക്വാളിഫൈ ചെയ്തില്ലെങ്കിലും റയലിനെ തോൽപ്പിക്കണം. അതാണ് ഞാൻ എന്റെ കളിക്കാരോട് പറഞ്ഞത്. ടൂർണമെന്റിൽ നിന്ന് പുറത്തായാലും പ്രശ്നമില്ല. റയലിനെ തോൽപ്പിക്കണം, മൗറിഞ്ഞോ വ്യക്തമാക്കുന്നു. സമ്മർദമെല്ലാം തന്റെ ചുമലിലേക്ക് എടുത്ത് കളിക്കാരെ സ്വതന്ത്രമായി കളിക്കാൻ വിടുകയാണ് മൗറിഞ്ഞോ ചെയ്തത്. എന്തും സാധ്യമാണ് എന്ന ബോധ്യം ഓരോ താരത്തിനുള്ളിലും നിറച്ചു.
ബോൾ പൊസഷൻ നഷ്ടപ്പെടുമ്പോഴുള്ള റയലിന്റെ അസ്വസ്ഥത മുതലെടുത്ത് സമ്മർദം സൃഷ്ടിച്ച് എതിർ ഗോൾമുഖത്ത് റയൽ താരങ്ങളെ പിഴവുകളിലേക്ക് തള്ളിയിടാനാണ് മൗറിഞ്ഞോ നിർദേശിച്ചത്. റയൽ താരങ്ങളേക്കാൾ ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത് ബെൻഫിക്കയാണ്. ജയങ്ങൾക്കായുള്ള ദാഹം 63ാം വയസിലും കെട്ടടങ്ങിയിട്ടില്ലെന്ന് മൗറിഞ്ഞോയുടെ തന്ത്രങ്ങളിൽ നിന്ന് വ്യക്തം.
Read More: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us