ടി20 റൺവേട്ടയിൽ കോഹ്‌ലിക്ക് മുന്നിലും പിന്നിലും കുതിക്കുന്ന പെൺപ്പട

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‌ലിക്ക് മുന്നിൽ രണ്ട് വനിത താരങ്ങളാണുള്ളത്

രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഒരേ ഫോം തുടരുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിൽ 50 റൺസ് ശരാശരിയിൽ ബാറ്റ് ചെയ്യുന്ന ഏകതാരവും കോഹ്‌ലിയാണ്. റെക്കോർഡുകൾ പലതും തിരുത്തിക്കുറിക്കുന്ന ഇന്നിങ്സുകൾ ഒന്നിന് പുറകെ ഒന്നായി പലപ്പോഴും കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ടെങ്കിലും ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‌ലിക്ക് മുന്നിൽ രണ്ട് വനിത താരങ്ങളാണുള്ളത്. തൊട്ട് പിന്നാലെയും ഒരുപിടി താരങ്ങളുണ്ട്.

ടി20യിൽ 82 മത്സരങ്ങൾ കളിച്ച കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത് 2794 റൺസാണ്. എന്നാൽ കോഹ്‌ലിയുടെ ആകെ സമ്പാദ്യത്തിന് മുകളിൽ റൺസുള്ള രണ്ട് വനിത താരങ്ങളുണ്ട്. ഒന്ന് ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സും രണ്ട് വിൻഡീസ് നായിക സ്റ്റഫാനീ ടെയ്‌ലറും.

Also Read: 2011 ലോകകപ്പ് ശ്രീലങ്ക ഇന്ത്യയ്ക്ക് വിറ്റതാണ്: മുൻ കായിക മന്ത്രി

ടി20യിൽ 3000 തികച്ച് മുന്നേറുന്ന ഏക താരമാണ് സൂസി ബേറ്റ്സ്. പുരുഷ-വനിത താരങ്ങളിൽ ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടം. 3243 റൺസാണ് സൂസി കിവികൾക്കായി തന്റെ ടി20 കരിയറിൽ മാത്രം അടിച്ച് കൂട്ടിയത്. ഒരു സെഞ്ചുറിയും 21അർധസെഞ്ചുറികളും അടങ്ങുന്നതാണ് സൂസി ബേറ്റ്സിന്റെ ടി20 കരിയർ.

സ്റ്റഫാനി ടെയ്‌ലറാകട്ടെ വെസ്റ്റ് ഇൻഡീസ് ടീമിനായി ഇതിനോടകം 103 മത്സരങ്ങൾ കളിച്ച താരമാണ്. 21 അർധസെഞ്ചുറികളടക്കം 2984 റൺസാണ് താരം ഇതുവരെ നേടിയത്. ബാറ്റിങ്ങിലേത് പോലെ തന്നെ ബോളിങ്ങിലും തന്റെ മികവ് തെളിയിച്ച താരം ടി20 ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസ് സംഭാവന ചെയ്ത മികച്ച ഓൾറൗണ്ടർമാരിലൊരാൾ കൂടിയാണ്.

Also Read: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക്; പ്രതീക്ഷയോടെ താരം

ഇവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് ശേഷവും റൺവേട്ടയിൽ മുന്നിൽ നിൽക്കുന്നത് മറ്റൊരു വനിത താരമാണ്. ഓസ്ട്രേലിയയുടെ ലാന്നിങ്. 2788 റൺസാണ് ഓസിസ് താരത്തിന്റെ സമ്പാദ്യം.

റൺവേട്ടയിൽ മുന്നിലുള്ള വനിത താരങ്ങൾ

സൂസി ബേറ്റ്സ് (ന്യൂസിലൻഡ്)- 3243 റൺസ്
സ്റ്റഫാനീ ടെയ്‌ലർ (വെസ്റ്റ് ഇൻഡീസ്) – 2984 റൺസ്
മെഗ് ലാന്നിങ് (ഓസ്ട്രേലിയ) – 2788 റൺസ്
ഷാർലെറ്റ് എഡ്‌വേർട്സ് (ഇംഗ്ലണ്ട്) – 2605 റൺസ്
സോഫി ഡെവിൻ (ന്യൂസിലൻഡ്) – 2384 റൺസ്

റൺവേട്ടയിൽ മുന്നിലുള്ള പുരുഷ താരങ്ങൾ

വിരാട് കോഹ്‌ലി (ഇന്ത്യ) – 2794 റൺസ്
രോഹിത് ശർമ (ഇന്ത്യ) – 2773 റൺസ്
മാർട്ടിൻ ഗുപ്റ്റിൽ (ന്യൂസിലൻഡ്) – 2536 റൺസ്
ഷൊയ്ബ് മാലിക് (പാക്കിസ്ഥാൻ) – 2321 റൺസ്
ഡേവിഡ് വാർണർ (ഓസ്ട്രേലിയ) – 2207 റൺസ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Most runs in international t20 by a player

Next Story
2011 ലോകകപ്പ് ശ്രീലങ്ക ഇന്ത്യയ്ക്ക് വിറ്റതാണ്: മുൻ കായിക മന്ത്രിICC World Cup 2019, Cricket World Cup 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com