പെലെയുടെ റെക്കോർഡ് ഭേദിച്ച് മിശിഹ; കുതിപ്പ് തുടരുന്നു

ബാഴ്‌സലോണയ്‌ക്ക് വേണ്ടി മെസി 644 ഗോൾ നേടി

Messi Messi Birthday Messi 33th Birthday Messi Barcelona

ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ബാഴ്‌സലോണയുടെ അർജന്റീന താരം ലയണൽ മെസി. ഫുട്‌ബോൾ ഇതിഹാസം പെലെയെ മറികടന്നാണ് മെസി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

ബാഴ്‌സലോണയ്‌ക്ക് വേണ്ടി മെസി 644 ഗോൾ നേടി. ലാ ലിഗയിൽ റയൽ വല്ലാഡോലിഡിനെതിരെയായിരുന്നു മെസിയുടെ റെക്കോർഡ് നേട്ടം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബാഴ്‌സയ്‌ക്ക് വേണ്ടി മെസി ഗോൾ നേടി. വല്ലാഡോലിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോൽപ്പിച്ചത്.

Read Also: അടിമുടി മാറണം; രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മാറ്റം നിർദേശിച്ച് ഗൗതം ഗംഭീർ

സാന്റോസിന് വേണ്ടിയാണ് പെലെ 643 ഗോളുകൾ നേടിയിട്ടുള്ളത്. 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ ഈ റെക്കോർഡ് സ്വന്തമാക്കിയത്. അതേസമയം, മെസി 749 മത്സരങ്ങളിൽ നിന്നാണ് 644 ഗോളുകൾ നേടിയത്.

തന്റെ നേട്ടത്തിനൊപ്പം എത്തിയ മെസിയെ ഫുട്‌ബോൾ ഇതിഹാസം പെലെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ചരിത്ര നേട്ടത്തിലെത്തിയ മെസിയെ അഭിനന്ദിക്കുന്നതായും അതിലുപരി ബാഴ്‌സയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നീണ്ട കരിയറിനെ കൂടുതൽ പ്രശംസിക്കുന്നതായും പെലെ കുറിച്ചു.

Web Title: Most goals for a club messi new record

Next Story
ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ഒഡിഷയും; നോർത്ത് ഈസ്റ്റിനെതിരെയും സമനില
The moderation of comments is automated and not cleared manually by malayalam.indianexpress.com