scorecardresearch

Morocco vs Mali: മൊറോക്കോയെ ഞെട്ടിച്ച് മാലി; ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സമനില

Morocco vs Mali: പന്ത് കൈവശം വെച്ച് കളിക്കുന്നതിലും മാലിക്ക് മേൽ മോറോക്കോയ്ക്ക് ആധിപത്യം സ്ഥാപിക്കാനായിരുന്നു. പക്ഷേ വിജയ ഗോൾ നേടാനായില്ല.

Morocco vs Mali: പന്ത് കൈവശം വെച്ച് കളിക്കുന്നതിലും മാലിക്ക് മേൽ മോറോക്കോയ്ക്ക് ആധിപത്യം സ്ഥാപിക്കാനായിരുന്നു. പക്ഷേ വിജയ ഗോൾ നേടാനായില്ല.

author-image
Sports Desk
New Update
Morocco vs Mali

Source: Instagram

Morocco vs Mali: ഫിഫ റാങ്കിങ്ങിൽ 11ാം സ്ഥാനത്തുള്ള മൊറോക്കോയെ അവരുടെ മണ്ണിൽ വെച്ച് സമനിലയിൽ കുരുക്കി മാലി. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ആണ് മൊറോക്കോയെ തളച്ച മാലിയുടെ പ്രകടനം വന്നത്. റബാത്തിൽ നടന്ന ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ പെനാൽറ്റിയിലൂടെയാണ് ഇരു ടീമും വല കുലുക്കിയത്. 

Advertisment

2026 ലോകകപ്പ് മുൻപിൽ നിൽക്കെ മാലിക്ക് മുൻപിൽ സമനിലയിൽ കുരുങ്ങിയത് മൊറോക്കോ ടീമിനുള്ള മുന്നറിയിപ്പാണ്. ഈ സമനില ഒരു പാഠം ആണെന്നാണ് മൊറോക്കൻ ടീമിന്റെ മുഖ്യ പരിശീലകൻ വാലിദ് റെഗ്രാഗുയിപ്രതികരിച്ചത്. "അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഗോൾമുഖത്തെ കൃത്യത കുറവായിരുന്നു. പ്രതിരോധനിരയിൽ കൂടുതൽ സ്പേസ് എതിരാളികൾക്ക് കണ്ടെത്താനായി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ടീം ഈ വിധത്തിൽ ഒരു പരീക്ഷണത്തിന് വിധേയരാവുന്നത്,"മൊറോക്കൻ പരിശീലകൻ പറഞ്ഞു.

Also Read: മെസി തട്ടിയ പന്തിനായി അടിപിടി കൂടി ആരാധകർ; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോളിനായി 'റഗ്ബി'!

ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെയാണ് മൊറോക്കോ ലീഡ് നേടിയത്. മൊറോക്കോയുടെ റയൽ മാഡ്രിഡ് താരം ബ്രാഹിം ഡയസാണ് പെനാൽറ്റി വലയിലാക്കിയത്. എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ മൊറോക്കോയെ മാലി സമനിലയിൽ തളച്ചു. മാലിയുടെ പ്രതിരോധനിരയാണ് മൊറോക്കയെ അലോസരപ്പെടുത്തിയത്.

Also Read: ക്രിക്കറ്റ് ദൈവത്തിന് മെസിയുടെ സമ്മാനം; ചരിത്ര നിമിഷത്തിന് സാക്ഷിയായി വാങ്കഡെ

നിലവിൽ ഫിഫ റാങ്കിങ്ങിൽ 53ാം സ്ഥാനത്താണ് മാലി. മൊറോക്കോയുടെ വിജയ തേരോട്ടത്തിന് തടയിടാൻ മാലിക്ക് സാധിച്ചു. എന്നാൽ വ്യത്യസ്തമായൊരു ചിന്താഗതിയുമായി പുതിയൊരു ഘട്ടത്തിന് ടീം തുടക്കമിടും എന്ന് വാലിദ് റെഗ്രാഗുയി വ്യക്തമാക്കി. ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ നോക്കൗട്ട് ഘട്ടമാകുമ്പോൾ ഹക്കീമി ടീമിലേക്ക് തിരിച്ചെത്തിയേക്കും എന്ന സൂചനയും അദ്ദേഹം നൽകി.

Also Read: മെസിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ജനുവരി മൂന്നിലെ വിവാഹം മാറ്റി

മാലിക്കെതിരെ 15 ഷോട്ടുകൾ ആണ് മോറോക്കോയിൽ നിന്ന് വന്നത്. അതിൽ ഓൺ ടാർഗറ്റിലേക്ക് അഞ്ച് ഷോട്ടുകൾ. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും മാലിക്ക് മേൽ മോറോക്കോയ്ക്ക് ആധിപത്യം സ്ഥാപിക്കാനായിരുന്നു. ആറ് കോർണറുകൾ മൊറോക്കോയ്ക്ക് ലഭിച്ചപ്പോൾ മാലിക്ക് ഒരെണ്ണം പോലും ലഭിച്ചില്ല.

Read More: സ്റ്റേഡിയം പെട്ടെന്ന് വിട്ട് മെസി; രോഷാകുലരായി ആരാധകർ, കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു

Fifa Fifa Ranking

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: