/indian-express-malayalam/media/media_files/uploads/2018/12/monkey-gate.jpg)
മുംബൈ: കുപ്രസിദ്ധമായ മങ്കിഗേറ്റ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു. വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മുന്‍ ഓസീസ് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സ് നടത്തിയ വെളിപ്പെടുത്തലും അതിന് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് നല്‍കിയ മറുപടിയുമാണ് മങ്കി ഗേറ്റ് വിവാദത്തെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുന്നത്.
2008 ലെ സിഡ്‌നി ടെസ്റ്റിനിടെയായിരുന്നു സംഭവമുണ്ടാകുന്നത്. സൈമണ്ട്‌സിനെ ഹര്‍ഭജന്‍ മങ്കി (കുരങ്ങ്) എന്നു വിളിച്ചെന്നായിരുന്നു ആരോപണം. അതേ തുടര്‍ന്ന് ഹര്‍ഭജന് മൂന്ന് മത്സരത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതും അതിനെതിരെ ഇന്ത്യന്‍ ടീം പ്രതിഷേധവുമായി രംഗത്തെത്തിയതൊക്കെ ക്രിക്കറ്റ് ലോകത്ത് വലിയ വിവാദമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ അതിനെ കുറിച്ച് സംസാരിച്ച് എല്ലാം പരിഹരിച്ചെന്നും അപ്പോള്‍ ഹര്‍ഭജന്‍ തനിക്ക് മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞെന്നുമായിരുന്നു സൈമണ്ട്‌സിന്റെ വെളിപ്പെടുത്തല്‍. ''അയാള്‍ ശരിക്കും പൊട്ടിക്കരഞ്ഞു. അവന്റെ ചുമലില്‍ വലിയ ഭാരമുണ്ടെന്നും അത് ഇറക്കി വെക്കണമെന്നും തോന്നുന്ന തരത്തിലായിരുന്നു അവന്റെ പെരുമാറ്റം. ഞങ്ങള്‍ ഹസ്തദാനം ചെയ്തു, കെട്ടിപ്പിടിച്ചു കൊണ്ട് എല്ലാം നല്ലതിനെന്ന് പറഞ്ഞ് അവസാനിപ്പിച്ചു'' എന്നായിരുന്നു സംഭവത്തെ കുറിച്ച് ഓസീസ് ഇതിഹാസത്തിന്റെ വാക്കുകള്‍.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ഇരുവരും. ആ കാലത്താണ് പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നത്. ഒരു പാര്‍ട്ടിക്കിടെ ഹര്‍ഭജന്‍ തനിക്ക് അരികിലെത്തുകയും സംസാരിക്കാന്‍ ഉണ്ടെന്ന് പറയുകയുമായിരുന്നുവെന്നും സൈമണ്ട്‌സ് പറഞ്ഞു. സിഡ്‌നിയില്‍ ഞാന്‍ നിന്നോട് ചെയ്തതിന് മാപ്പ് ചോദിക്കുന്നതായി ഹര്‍ഭജന്‍ പറഞ്ഞുവെന്നും സൈമണ്ട്‌സ് പറഞ്ഞു.
ഇതോടെ ഹര്‍ഭജന്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. എപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്നും ഞാനെപ്പോഴാണ് കരഞ്ഞതെന്നും ഹര്‍ഭജന്‍ ട്വിറ്ററിലൂടെ ചോദിച്ചു.
WHEN DID THAT HAPPEN ??? BROKE DOWN ???? WHAT FOR ??? Harbhajan broke down when apologising for 'monkeygate' - Symondshttps://t.co/eQFeETVChy
— Harbhajan Turbanator (@harbhajan_singh) December 16, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.