കൊൽക്കത്ത: ഐ ലീഗിലെ ഏറ്റവും വാശീയേറിയ പോരാട്ടത്തിൽ മോഹൻ ബഗാനെതിരെ ഈസ്റ്റ് ബംഗാളിന് ജയം. കൊൽക്കയിലെ വമ്പന്മാർ കൊമ്പ്കോർത്ത മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. റാൾട്ടെയുടെ ഇരട്ട ഗോളും മലയാളി താരം ജോബി ജസ്റ്റിന്റെ ഹെഡറുമാണ് ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചത്.

കളിയുടെ 13-ാം മിനിറ്റിൽ അസാറുദ്ദീൻ മാലിക്കിന്റെ ഗോളിലൂടെ മോഹൻ ബഗാനാണ് മുന്നിലെത്തിയത്. എന്നാൽ നാല് മിനിറ്റുകൾക്ക് അപ്പുറം മലയാളി താരം ജോബി ജസ്റ്റിൻ നൽകിയ പാസ് വലയിലെത്തിച്ച റാൾട്ടെ ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചു.

ആദ്യ പകുതിയിൽ ലീഡ് നേടിയതോടെ രണ്ടാം പകുതിയിലും കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ 61-ാം മിനിറ്റിൽ ലീഡ് ഉയർത്തി. റാൾട്ടെയുടെ രണ്ടാം ഗോൾ. 75-ാം മിനിറ്റിൽ ദിപ്പാണ്ട ദിക്ക മോഹൻ ബഗാന് വേണ്ടി വല കുലുക്കിയെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ