ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങുമ്പോൾ മത്സരം കാണാൻ കേരളത്തിൽ നിന്ന് ഒരു വിശ്ഷ്ട അതിഥികൂടി ഗ്യാലറിയിലുണ്ട്. മലയാളത്തിന്റെ മെഗസ്റ്റാർ മോഹൻലാലാണ് മത്സരത്തിന് കാണിയായി എത്തിയിരിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് താരം ദുബായിലേക്ക് പറന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു 2015 ൽ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം.

അഞ്ചാം കിരീടമാണ് രോഹിത്തിന്റെ മുംബൈ ലക്ഷ്യമിടുന്നതെങ്കിൽ കന്നി കിരീടം തേടിയാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിനിറങ്ങുന്നത്. ഒപ്പം ആദ്യ ക്വാളിഫയറിലെ നാണംകെട്ട തോൽവിക്ക് പകരംവീട്ടേടതിന്റെ ഉത്തരവാദിത്വവുമുണ്ട്. മാനസികമായ മേൽക്കൈ ഡൽഹിക്കുമേൽ മുംബൈക്കുണ്ടെന്ന് നായകൻ രോഹിത് അവകാശപ്പെടുമ്പോഴും ആദ്യ ക്വാളിഫയറിലേതുപോലെ അനായാസം ഡൽഹിയെ കീഴിപ്പെടുത്താമെന്ന അമിത പ്രതീക്ഷയൊന്നും മുംബൈക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook