ഡ്യൂറന്റ് കപ്പ്: സെമിയിൽ പ്രവേശിക്കാനാവാതെ ഗോകുലം; ക്വാർട്ടറിൽ മുഹമ്മദൻസിനോട് പരാജയപ്പെട്ട് പുറത്ത്

മുൻ ഗോകുലം താരം കൂടിയായ മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ വിജയഗോൾ നേടിയത്

Mohammedan Sporting, Gokulam Kerala, durand cup, football news, indian football news, Mohammedan news, durand cup news, ഡ്യൂറന്റ് കപ്പ്, ഗോകുലം, ഗോകുലം കേരള എഫ്സി, ഗോകുലം പുറത്ത്, മുഹമ്മദൻസ്, ie malayalam

ഡ്യൂറന്റ് കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് പുറത്തായി. കൊൽക്കത്തയിൽ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയതത്തിൽ (വിവൈബിക) നടന്ന മത്സരത്തിൽ മുഹമ്മദൻസ് സ്പോർടിങ് ആണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് മുഹമ്മദൻസിന്റെ വിജയം.

ഒരു കാലത്ത് ഗോകുലത്തിന്റെ കരുത്തനായ താരമായിരുന്ന മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ വിജയഗോൾ നേടിയത്. 44ാം മിനുറ്റിലാണ് മുഹമ്മദൻസിന് വേണ്ടി മാർക്കസ് ജോസഫിന്റെ വിജയഗോൾ.

ഹെഡ് കോച്ച് വിൻസെൻസോ ആൽബെർട്ടോ ആനിസിന്റെ കീഴിൽ, ഗോകുലം ഒരു ഫ്രീ സ്കോറിംഗ് ടീമെന്ന പേര് നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 10 ഗോളുകളുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയതും മലബാറിയൻസ് ആയിരുന്നു. എന്നിരുന്നാലും, മുഹമ്മദനെതിരെ, അവരുടെ മധ്യനിരയും ആക്രമണവും ദുർബലമായി മാറുകയായിരുന്നു.

Read More: സന്തോഷ് ട്രോഫി ഫുട്ബോൾ: ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും

മുഹമ്മദൻ പ്രത്യാക്രമണത്തിന്റെ ഫലമായി 44-ാം മിനിറ്റിൽ തടസ്സം ഭേദിച്ച് ഗോൾ പിറന്നെങ്കിലും മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാനുള്ള അവസരം കുറവായിരുന്നു.

മറുവശത്ത്, ബൗബയ്ക്ക് ഒരു മിനിറ്റ് മുമ്പ് ഒരു ഗോൾ ഓഫ്സൈഡ് ഉണ്ടായിരുന്നു, പക്ഷേ പലപ്പോഴും കളിയുടെ സ്വഭാവം പോലെ, ട്രിനിഡാഡിയൻ താരം ജോസഫ് മുഹമ്മദൻസിന് മുൻതൂക്കം നൽകാനുള്ള മികച്ച നീക്കം നടത്തി.

രണ്ടാം പകുതിയിൽ ഫലം മാറ്റാൻ ഗോകുലം വളരെ കുറച്ച് മാത്രമേ പരിശ്രമിച്ചിട്ടുള്ളൂ. എന്നാൽ ഒരു ഗോളിന് മാത്രമാണ് എതിരാളികൾ മുന്നിട്ട് നിൽക്കുന്നതെന്നതിനാൽ അവസാന നിമിഷത്തെ ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സെമിയിൽ പ്രവേശിക്കുന്നതിനുള്ള മത്സരത്തിലെ മിുഹമ്മദൻസിന്റെ തീവ്ര ശ്രമത്തിനു മുന്നിൽ ഗോകുലത്തിന്റെ നീക്കങ്ങൾ ഫലം കണ്ടില്ല.

സെപ്റ്റംബർ 27-ന് നടക്കുന്ന അവരുടെ സെമി ഫൈനൽ പോരാട്ടത്തിൽ മുഹമ്മദൻസ് എഫ്സി ബെംഗളൂരു യുണൈറ്റഡിനെ നേരിടും. ക്വാർട്ടർ ഫൈനലിലെ എതിരാളികളായിരുന്ന ആർമി റെഡ് ഫുട്ബോൾ ടീം കോവിഡ് കേസുകൾ കാരണം ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ നേരിട്ട് സെമിയിലെത്തിയതാണ് ഐലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ എഫ്സി ബെംഗളൂരു യുണൈറ്റഡ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mohammedan knock out defending champions gokulam in durand quarter final

Next Story
IPL 2021, MI vs KKR Predicted Playing XI: രോഹിതും പാണ്ഡ്യയും ടീമിലെത്തുമോ? സാധ്യത ഇലവൻ അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com