scorecardresearch

'നന്ദി വിരാട് ഭയ്യാ, മറക്കില്ല ഈ സമ്മാനം'; കോഹ്‌ലിയെ കെട്ടിപ്പിടിച്ച് വികാരഭരിതനായി സിറാജ്

ഐപിഎല്ലിലൂടെ ഇന്ത്യൻ നായകനൊപ്പം കളിക്കാൻ മാത്രമല്ല സിറാജിന് ഭാഗ്യമുണ്ടായത്

ഐപിഎല്ലിലൂടെ ഇന്ത്യൻ നായകനൊപ്പം കളിക്കാൻ മാത്രമല്ല സിറാജിന് ഭാഗ്യമുണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'നന്ദി വിരാട് ഭയ്യാ, മറക്കില്ല ഈ സമ്മാനം'; കോഹ്‌ലിയെ കെട്ടിപ്പിടിച്ച് വികാരഭരിതനായി സിറാജ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജിന് ഒരിക്കലും മറക്കാനാവാത്ത സമ്മാനമാണ് നായകൻ വിരാട് കോഹ്‌ലി നൽകിയത്. ഐപിഎല്ലിലൂടെ ഇന്ത്യൻ നായകനൊപ്പം കളിക്കാൻ മാത്രമല്ല സിറാജിന് ഭാഗ്യമുണ്ടായത്. ഇന്ത്യൻ നായകൻ സിറാജിന്റെ വീട്ടിലെത്തുകയും ആതിഥേയത്വം സ്വീകരിക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയെ ഏറെ സ്നേഹിക്കുന്ന സിറാജിന് അത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതു കൂടിയായി മാറി.

Advertisment

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുളള മൽസരത്തിനാണ് കോഹ്‌ലിയും സംഘവും ഹൈദരാബാദിലെത്തിയത്. ഞായറാഴ്ച പരിശീലന സെഷനുശേഷം കോഹ്‌ലി ടോളിചൗക്കിലെ സിറാജിന്റെ വീട്ടിലെത്തി. കോഹ്‌ലിക്കൊപ്പം പാർത്ഥിവ് പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നീ താരങ്ങളും ഉണ്ടായിരുന്നു.

ഹൈദരാബാദ് ബിരിയാണി വിളമ്പിയാണ് ഇന്ത്യൻ നായകനെയും കൂട്ടരെയും സിറാജിന്റെ കുടുംബം വരവേറ്റത്. നിലത്തിരുന്ന് ബിരിയാണി കഴിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. രണ്ടു മണിക്കൂറോളം താരങ്ങൾ സിറാജിന്റെ വീട്ടിൽ ചെലവഴിച്ചു. തന്റെ വീട്ടിലെത്തി ആതിഥേയത്വം സ്വീകരിച്ചതിന് ഇൻസ്റ്റഗ്രാമിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് സിറാജ്.

''നന്ദി വികെ ഭയ്യാ. ജീവിതത്തിൽ എനിക്കിതുവരെ കിട്ടിയ സമ്മാനങ്ങളിൽ ഏറ്റവും മികച്ചതാണ് നിങ്ങൾ നൽകിയത്''സിറാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertisment

Thank you VK Bhaiyya @virat.kohli The BEST-EST gift I have ever received in my life

A post shared by Mohammed Siraj (@mohammedsirajofficial) on

ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ആശിഷ് നെഹ്‌റയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ ഹൈദരാബാദില്‍ നിന്നുമുള്ള യുവ താരമാണ് സിറാജ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സിറാജിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ താരത്തിന്റെ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു.

അതേസമയം, ഇത്തവണത്തെ ഐപിഎൽ സീസണിൽ രാജസ്ഥാൻ അത്ര നല്ല ഫോമിലല്ല. കളിച്ച മൽസരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ആർസിബി ജയിച്ചത്. ടേബിൾ പട്ടികയിൽ 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കോഹ്‌ലിയുടെ രാജസ്ഥാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

Ipl 2018 Royal Challengers Bangalore Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: