ഇന്ത്യയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനുളള ടീമിൽ മുഹമ്മദ് സിറാജും ഇടംപിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംമ്രയ്ക്കും വിശ്രമം അനുവദിച്ചതോടെയാണ് 15 അംഗ ടീമിൽ സിറാജിനും സ്ഥാനം കിട്ടിയത്. മൂന്നു രാജ്യാന്തര ടി20 മത്സരങ്ങളിൽ സിറാജ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ടി20 യിലെ തന്റെ ആദ്യ മത്സരത്തിൽ ടെൻഷൻ മാറ്റിയത് വിരാട് കോഹ്‌ലിയാണെന്നാണ് സിറാജ് പറയുന്നത്. ”കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെയുളള ടി20 മത്സരത്തിൽ എന്നെയും ഉൾപ്പെടുത്തി. ആ സമയം കോഹ്‌ലി ഭായിയുമായി എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചു. ഞാൻ നെർവസ് ആയിരുന്നു. ടെൻഷൻ വേണ്ടെന്നും മൈതാനതത്ത് വച്ച് സംസാരിക്കാമെന്നും അരങ്ങേറ്റ മത്സരത്തിന് തയ്യാറാവാനും കോഹ്‌ലി പറഞ്ഞു” ഇതോടെ തന്റെ ടെൻഷനെല്ലാം മാറിയെന്ന് സിറാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് വിരാട് കോഹ്‌ലിയാണ്. ടെസ്റ്റ് ടീമിൽ ശിഖർ ധവാനെ ഉൾപ്പെടുത്തിയിട്ടില്ല. പൃഥ്വി ഷായും മായങ്ക് അഗർവാളും ടീമിൽ ഇടം നേടി. ഒക്ടോബർ നാലിന് രാജ്കോട്ടിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ