scorecardresearch

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: പരുക്കേറ്റ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ

പുറംവേദനയെ തുടർന്ന് ബുംറ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: പരുക്കേറ്റ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ

പരുക്കു പറ്റിയ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കാണ് സിറാജ് ഇറങ്ങുക. “ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാക്കിയുള്ള ടി20 മത്സരങ്ങൾക്കാണ് പരുക്കേറ്റ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തത്,” ബിസിസിഐ പറഞ്ഞു.

ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലും ഒക്ടോബർ നാലിന് ഇൻഡോറിലുമാണ് ബാക്കിയുള്ള രണ്ട് ടി 20 മത്സരങ്ങൾ നടക്കുക. ഇന്ത്യയ്ക്കായി അഞ്ച് ടി 20 മത്സരങ്ങൾ സിറാജ് കളിച്ചിട്ടുണ്ട്. ഈ വർഷം തുടക്കം ശ്രീലങ്കയ്‌ക്കെതിരെയാണ് സിറാജ് അവസാനമായി ടി 20 കളിച്ചത്.

പുറംവേദനയെ തുടർന്ന് ബുംറ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. പുറംവേദന പരിശോധനയ്ക്കായി നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോയ ബുംറ ബുധനാഴ്ച നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 കളിച്ചിരുന്നില്ല. ബുധനാഴ്ച തിരുവനന്തപുരത്തു നടന്ന ടി 20 മത്സരത്തിലും ബുംറയ്ക്ക് കളിക്കാനായില്ല. ”ചൊവ്വാഴ്ച പരിശീലന സെഷനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുംറയെ ബിസിസിഐ മെഡിക്കൽ ടീം പരിശോധിച്ചിരുന്നു,” ബിസിസിഐ പറഞ്ഞു.

പുറംവേദനയെ തുടർന്ന് കഴിഞ്ഞ മാസം യുഎഇയിൽ നടന്ന ഏഷ്യ കപ്പും ബുംറയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ടി20 ലോകകപ്പ് കളിക്കാൻ ജസ്പ്രീത് ബുംറയ്ക്ക് സാധിക്കുമോ എന്നതിൽ ബിസിസിഐ ഉറപ്പ് പറഞ്ഞിട്ടില്ല. ബുംറ പുറത്തായാൽ പകരം പേസ് ബോളർമാരായ മുഹമ്മദ് ഷമിയോ ദീപക് ചഹാറോ ടീമിൽ ഇടം നേടും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Mohammed siraj replaces injured jasprit bumrah in t20i squad