/indian-express-malayalam/media/media_files/uploads/2021/01/siraj-1.jpg)
ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലൂടെയാണ് മുഹമ്മദ് സിറാജ് അരങ്ങേറിയത്. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമെന്ന് തെളിയിക്കുന്നതായിരുന്നു സിറാജിന്റെ പ്രകടനം. ടെസ്റ്റ് കരിയറിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടം നേടിയിരിക്കുകയാണ് സിറാജ്.
Read More: അനുഷ്‌കയ്ക്ക് ഇരട്ടി സന്തോഷം; ട്വിറ്റർ ബയോ മാറ്റിയെഴുതി വിരാട് കോഹ്‌ലി
ക്രിക്കറ്റ് ലോകത്തുനിന്നും നിരവധി പേരാണ് സിറാജിനെ പുകഴ്ത്തി രംഗത്തുവന്നിട്ടുളളത്. ക്രിക്കറ്റ് ആരാധകരും സോഷ്യൽ മീഡിയയിലൂടെ സിറാജിനെ അഭിനന്ദിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ സിറാജാണ് പേസ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. മത്സരത്തിൽ അഞ്ചു വിക്കറ്റ് നേടിയ സിറാജിനെ സ്നേഹാലിംഗനത്താലാണ് ബുംറ വരവേറ്റത്.
A standing ovation as Mohammed Siraj picks up his maiden 5-wicket haul.#AUSvIND#TeamIndiapic.twitter.com/e0IaVJ3uA8
— BCCI (@BCCI) January 18, 2021
''ബുംറയെ ഞാൻ മിസ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് ഞാൻ ഈ മത്സരത്തിലേക്ക് എത്തിയത്. ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്കുമേൽ സമ്മർദം ചെലുത്തുകയായിരുന്നു എന്റെ ലക്ഷ്യം'', ഗബ്ബയിലെ നാലാം ദിനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ സിറാജ് പറഞ്ഞു.
മെൽബൺ ടെസ്റ്റിലൂടെയായിരുന്നു സിറാജിന്റെ അരങ്ങേറ്റം. പരുക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ടീമിലെത്തിയത്. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി 5 വിക്കറ്റ് വീഴ്ത്തി. ഗബ്ബ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റ് മാത്രം നേടിയ സിറാജ് രണ്ടാം ഇന്നിങ്സിലാണ് 5 വിക്കറ്റ് നേടിയത്. ഗബ്ബയിൽ സഹീർ ഖാന് ശേഷം 5 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളറെന്ന നേട്ടം സിറാജ് ഇതോടെ സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.