/indian-express-malayalam/media/media_files/2025/02/23/sG3ecylNbJcwQKuKMKLb.jpg)
മുഹമ്മദ് ഷമി: (ഫയൽ ഫോട്ടോ)
ജീവനൊടുക്കാനുള്ള ചിന്തകൾ ഒരു സമയം ഉള്ളിൽ ശക്തമായി വന്നിരുന്നതായി ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി. രജത് ശർമയുടെ ആപ് കി അദാലത് എപ്പിസോഡിൽ സംസാരിക്കുമ്പോഴാണ് മുഹമ്മദ് ഷമിയുടെ വെളിപ്പെടുത്തൽ. ക്രിക്കറ്റ് ആണ് ആത്മഹത്യാ ചിന്തകളിൽ നിന്ന് മാറ്റി ജീവിതത്തിലേക്ക് തന്നെ തിരികെ കൊണ്ടുവന്നത് എന്നും ഷമി പറഞ്ഞു.
"ആത്മഹത്യ ചെയ്യണം എന്ന ചിന്ത ഞാൻ ഉറപ്പിച്ചിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ല. ദൈവത്തിന് നന്ദി. ആ സമയം ജീവനൊടുക്കിയിരുന്നെങ്കിൽ ലോകകപ്പ് എനിക്ക് നഷ്ടമാകുമായിരുന്നു. ജീവനൊടുക്കാനുള്ള ഞാൻ തീരുമാനിച്ചപ്പോൾ ക്രിക്കറ്റിനെ കുറിച്ച് ഞാൻ ആലോചിച്ചു. ക്രിക്കറ്റ് എന്നെ പ്രശസ്തനാക്കി. ഞാൻ എന്തിനാണ് ജീവനൊടുക്കുന്നത് എന്ന ചോദ്യം ഉള്ളിൽ വന്നു. ബാക്കിയെല്ലാം മറന്നു. എനിക്ക് ലഭിച്ച സ്നേഹത്തെ കുറിച്ചെല്ലാം ഓർത്തു. ഇതോടെ ജീവനൊടുക്കാനുള്ള ചിന്ത ഉപേക്ഷിച്ച് എന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഞാൻ തീരുമാനിച്ചു," മുഹമ്മദ് ഷമി പറഞ്ഞു.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ഹസിൻ ജഹാൻ ഉയർത്തിയത്. പിന്നാലെ തനിക്കും മകൾക്കും ലഭിക്കേണ്ട ജീവനാംശത്തെ ചൊല്ലിയും ഹസിൻ ജഹാൻ കോടതിയെ സമീപിച്ചു. ഹസിൻ ജഹാന് പ്രതിമാസം നാല് ലക്ഷം രൂപയും , മകൾക്ക് 2.50 ലക്ഷം രൂപയും മുഹമ്മദ് ഷമി ജീവനാംശം നൽകണം എന്നാണ് കൊൽക്കത്ത കോടതി വിധിച്ചത്.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
ക്രിക്കറ്റിലേക്ക് വരുമ്പോൾ നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ മാത്രമാണ് മുഹമ്മദ് ഷമി അംഗമായുള്ളത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലും ഷമിയെ ഉൾപ്പെടുത്തിയില്ല. ചാംപ്യൻസ് ട്രോഫിയിൽ അഞ്ച് കളിയിൽ നിന്ന് മുഹമ്മദ് ഷമി 9 വിക്കറ്റ് വീഴ്ത്തിയിരുന്നു. ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്താൻ ഷമിക്കായിരുന്നു.
Also Read:ഇംഗ്ലണ്ടിന്റെ താണ്ഡവം; റെക്കോർഡുകൾ കടപുഴകിയപ്പോൾ പ്രഹരമേറ്റത് ഇന്ത്യക്കും
2023ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മുന്നേറ്റത്തിലും ഷമിയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമായിരുന്നു. ഏകദിന ലോകകപ്പിൽ ഏഴ് കളിയിൽ നിന്ന് 24 വിക്കറ്റ് ആണ് മുഹമ്മദ് ഷമി വീഴ്ത്തിയത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ മുഹമ്മദ് ഷമിയായിരുന്നു ഒന്നാമത്.
Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us