scorecardresearch

'എനിക്കുറപ്പുണ്ട് നീ തിരിച്ചുവരുമെന്ന്'; മുഹമ്മദ് ഷമിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു മോദി ട്വീറ്റ് ചെയ്തു.

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു മോദി ട്വീറ്റ് ചെയ്തു.

author-image
Sports Desk
New Update
mohammed shami | narendra modi

ഫൊട്ടോ: X/ muhammed Shami

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 

Advertisment

"ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നു. എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന്," എന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി പരിക്കിന്‍റെ വേദന മറക്കാനായി ഇഞ്ചക്ഷന്‍ എടുത്താണ് ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചത്.

ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിങ് ഇലവനിലെത്തിയത്. പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് ഷമി 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് എത്തിയത്.

Advertisment

ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഷമിക്കാവില്ല. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഷമി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയത്തിലാണ്.

Read More

Narendra Modi Mohammed Shami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: