ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റതായുളള റിപ്പോര്‍ഡ്ഡ് ഡറാഡൂണ്‍ പൊലീസ് നിഷേധിച്ചു. ഡറാഡൂണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തലയ്ക്ക് നിസാരമായി പരുക്കേറ്റ അദ്ദേഹത്തെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഷമിയുടെ വാഹനവ്യൂഹത്തില്‍ ഒരു കാറാണ് അപകടത്തില്‍ പെട്ടതെന്നും ഈ വാഹനത്തില്‍ ഷമി ഉണ്ടായിരുന്നില്ലെന്നും ഡറാഡൂണ്‍ ക്ലമന്റ് പൊലീസ് അറിയിച്ചു.

അടുത്തിടെ ഷമിയുടെ ഭാര്യയുടെ പരാതിയെ തുടർന്നു അദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്തിരുന്നു.ഗാർഹിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഷമിയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതില്‍ തടസസമില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. വ്യക്തിജീവിതയും ക്രിക്കറ്റ് കരിയറും രണ്ടാണെന്ന് കാണിച്ചായിരുന്നു ബിസിസിഐ നടപടി.

ഇത് സംബന്ധിച്ച് എസിയു ചീഫ് നീരജ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീം കോടതി നിയമിച്ച സിഒഎയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരം താരത്തിനെതിരെ യാതൊരു വിധത്തിലുള്ള അന്വേഷണമോ നടപടിയോ വേണ്ടെന്നാണ് കമ്മറ്റിയുടെ തീരുമാനം. താരത്തിന് ഗ്രേഡ് ബി പ്രകാരമുള്ള കരാര്‍ ഏര്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരവുമായുള്ള കരാര്‍ പുതുക്കുന്നത് ബിസിസിഐ തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിരുന്നു. ഇതോടെ ഷമിയുടെ വാര്‍ഷിക പ്രതിഫലം മൂന്ന് കോടിയാകും.

ഇതോടെ വരുന്ന ഐപിഎല്‍ സീസണില്‍ താരത്തിന് കളിക്കാന്‍ സാധിക്കും. വിവാദത്തില്‍ പെട്ട് വലയുന്ന ഷമിയ്ക്ക് വലിയ ആശ്വാസമായിരിക്കും കമ്മറ്റിയുടെ റിപ്പോര്‍ട്ട്. താരം പാക് യുവതിയില്‍ നിന്നും ഒത്തുകളിയ്ക്കാന്‍ പണം വാങ്ങിയെന്നായിരുന്നു ഭാര്യയുടെ ആരോപണം. താരത്തിനെതിരെ ഗാര്‍ഹിക പീഡനമടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഹസിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഹസിന്റെ വെളിപ്പെടുത്തലുകള്‍ക്കും പരാതിയ്ക്കും പിന്നാലെയായിരുന്നു ഷമിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, ഭാര്യയുടെ ആരോപണങ്ങളെയെല്ലാം ഷമി തള്ളി കളഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഈയ്യടുത്ത കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഷമി-ഹസിന്‍ ജഹാന്‍ വിവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ