scorecardresearch

India Vs Pakistan: പാക്കിസ്ഥാന് മുഹമ്മദ് ഷമി 'പുതുമുഖം'; കളിക്കുന്നത് 10 വർഷത്തിന് ശേഷം

ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യ ദുബായിൽ ഇറങ്ങുമ്പോൾ ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി പാക്കിസ്ഥാൻ ടീമിന് പുതുമുഖമാണ്.

ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യ ദുബായിൽ ഇറങ്ങുമ്പോൾ ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി പാക്കിസ്ഥാൻ ടീമിന് പുതുമുഖമാണ്.

author-image
Sports Desk
New Update
mohammed shami creates history

മുഹമ്മദ് ഷമി Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

14 മാസത്തെ ഇടവേളയ്കക്ക് ശേഷം ഇംഗ്ലണ്ടിന് എതിരായ പരമ്പരയോടെയാണ് മുഹമ്മദ് ഷമി ഇന്ത്യൻ​ ടീമിലേക്ക് തിരികെ എത്തിയത്. എന്നാൽ ലോക ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചു വരവ് ഷമി പ്രഖ്യാപിച്ചത് ചാംപ്യൻസ് ട്രോഫി എന്ന ബിഗ് സ്റ്റേജിൽ ബംഗ്ലാദേശിന് എതിരെ അഞ്ച് വിക്കറ്റ് പിഴുതും. കഴിഞ്ഞ ഏകദിന ലോകകപ്പിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങുകയാണ് ഷമി. പാക്കിസ്ഥാന് എതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിനായി ഷമി ഇറങ്ങുമ്പോൾ മറ്റൊരു കൗതുകകരമായ കാര്യവുമുണ്ട്. 

Advertisment

10 വർഷത്തിന് ശേഷമാണ് ഏകദിനത്തിൽ പാക്കിസ്ഥാന് എതിരെ മുഹമ്മദ് ഷമി കളിക്കുന്നത്. ഏറ്റവും ഒടുവിൽ മുഹമ്മദ് ഷമി പാക്കിസ്ഥാന് എതിരെ ഏകദിനം കളിച്ചത് 2015ലാണ്. പാക്കിസ്ഥാന് എതിരെ മൂന്ന് ഏകദിനങ്ങളാണ് മുഹമ്മദ് ഷമി ഇതുവരെ കളിച്ചത്. വീഴ്ത്തിയത് അഞ്ച് വിക്കറ്റും. പാക്കിസ്ഥാന് എതിരെ മുഹമ്മദ് ഷമിയുടെ ഏറ്റവും മികച്ച ഫിഗർ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുതതാണ്. 

ഐസിസി ടൂർണമെന്റുകളിൽ ഷമി എന്നും ഹീറോ!

ഐസിസി ടൂർണമെന്റുകളിലേക്ക് വരുമ്പോൾ എല്ലായ്പ്പോഴും മികവ് കാണിക്കുന്ന പതിവാണ് ഷമിയുടേത്. 2015ലെ ലോകകപ്പിൽ പെയിൻ കില്ലർ ഇഞ്ചക്ഷൻ എടുത്താണ് ഷമി കളിച്ചത്. ഏഴ് കളിയിൽ നിന്ന് 17 വിക്കറ്റ് പിഴുത് ഷമി ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ നാലാമത് എത്തിയിരുന്നു. എന്നാൽ പരുക്കിനെ തുടർന്ന് 2017 ചാംപ്യൻസ് ട്രോഫി ഷമിക്ക് നഷ്ടമായി. 

2019 ലോകകപ്പിൽ ഷമിയിൽ നിന്ന് മികച്ച ബോളിങ് വന്നിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് ഷമി വീഴ്ത്തിയത് 14 വിക്കറ്റുകൾ. 2023 ലോകകപ്പിൽ ഏഴ് കളിയിൽ നിന്ന് 24 വിക്കറ്റാണ് ഷമി പിഴുതത്. ആവറേജ് 10.70 ആണെന്നതും ശ്രദ്ധേയം. എന്നാൽ ഈ ലോകകപ്പിന് ഇടയിലാണ് പരുക്ക് ഷമിക്ക് തിരിച്ചടിയായത്. പിന്നാലെ ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ അലട്ടി. ഒടുവിൽ ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളിച്ച് മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ത്യൻ ടീമിലേക്ക് ഷമി തിരിച്ചെത്തി. 10 വർഷത്തിന് ശേഷം ഷമിയെ നേരിടുന്നത് പാക്കിസ്ഥാൻ താരങ്ങൾക്ക് തിരെ എളുപ്പമാവില്ല. 

Read More

Icc Champions Trophy India Cricket Team India Vs Pakistan Mohammed Shami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: