ഇന്ത്യയുടെ ഓസ്ട്രേലിയൻ പ്രര്യടനത്തിൽ ശരിക്കും താരമായത് ഇന്ത്യയുടെ യുവവിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. വിക്കറ്റ് കീപ്പിങ്ങിൽ റെക്കോർഡുകൾ തിരുത്തിയെഴുതിയതിന് പിന്നാലെ സിഡ്നി ടെസ്റ്റിലെ തകർപ്പൻ ബാറ്റിങ് കൂടി പുറത്തെടുത്തതോടെ വലിയ പിന്തുണയും പ്രശംസയുമാണ് പന്തിനെ തേടിയെത്തുന്നത്.

Read Also: വെടിക്കെട്ട് ബാറ്റിങ്ങിനിടയിൽ പന്തിന്റെ അഭ്യാസപ്രകടനവും, വീഡിയോ

ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ് പന്ത് മറ്റൊരു ആദം ഗിൽക്രിസ്റ്റാകുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ മുഹമ്മദ് അസ്രുദീൻ. ആദം ഗിൽക്രിസ്റ്റിനെ പോലെ ഒരു ബാറ്റ്സ്മാനെ ഇന്ത്യ കണ്ടെത്തിയിരിക്കുന്നു എന്നായിരുന്നു അസ്രുദീൻ പറഞ്ഞത്. ആജ് തക് ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു അസ്രുദീൻ പന്തിനെകുറിച്ച് വാചലനായത്.

Read Also: ‘ധോണിയുടെ പിൻഗാമി മറ്റൊരു ആദം ഗിൽക്രിസ്റ്റാണ്’; പന്തിനെ കുറിച്ച് പോണ്ടിങ്

“പന്ത് നന്നായി ബാറ്റ് വീശുന്നുണ്ട്. വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തണം. ആദം ഗിൽക്രിസ്റ്റിനെ പോലെ ഒരു ബാറ്റ്സ്മാനെ ഇന്ത്യ കണ്ടെത്തിയിരിക്കുന്നു. ടി20-ഏകദിന ടീമുകളിലും പന്തിന് അവസരം നൽകണം. 2019ൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും പന്തിന് ഇടം നൽകണം,” അസ്രുദീൻ പറഞ്ഞു.

Read Also: അമ്മയുടെ പിറന്നാൾ ദിനത്തിൽ പന്തിന് സെഞ്ചുറി മധുരം

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 189 പന്തിൽ 159 റൺസ് നേടി. ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തുകയും ചെയ്തു. ഓസ്ട്രേലിൻ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായും പന്ത് മാറി.ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്ത് ഇന്നിങ്സിനിടെ സ്വന്തമാക്കി.

Read Also: ദ ബേബി സിറ്റര്‍; നിലത്തു വീണു കിടന്ന വിഹാരിയെ താലോലിച്ച് ഋഷഭ് പന്ത്

1959ല്‍ വിന്‍ഡീസിനെതിരെ മഞ്ജരേക്കര്‍ നേടിയ 118 റണ്‍സായിരുന്നു ഇതിനുമുമ്പുള്ള റെക്കോര്‍ഡ്. ഓസ്‌ട്രേലിയയില്‍ 150 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി മാറി ഇതോടെ പന്ത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഏഴാമത് ഇറങ്ങി സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും ഇന്നത്തോടെ പന്തിന് മാത്രം സ്വന്തം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook