ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാണ് മുഹമ്മദ് കെയ്ഫ്. ക്രിക്കറ്റിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും കെയ്ഫിനെ ഇന്ത്യൻ താരങ്ങൾക്ക് മറക്കാനാവില്ല. കെയ്ഫിന്റെ 37-ാം പിറന്നാൾദിനത്തിൽ താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് മുൻ താരങ്ങൾ. അതിൽതന്നെ സച്ചിൻ തെൻഡുൽക്കറിന്റെ ആശംസയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ടീം ഇന്ത്യയുടെ സൂപ്പർമാൻ എന്നാണ് സച്ചിൻ മുഹമ്മദ് കെയ്ഫിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കെയ്ഫിനെ മിസ് ചെയ്യുന്നുവെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

സച്ചിന്റെ ആശംസയ്ക്ക് കെയ്ഫ് മറുപടിയും നൽകിയിട്ടുണ്ട്. ‘ക്രിക്കറ്റ് മൈതാനത്തിനു പുറത്തും എന്നെപ്പോലെ നിരവധിപേർക്ക് താങ്കൾ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നുവെന്ന്’ കെയ്ഫ് ട്വീറ്റ് ചെയ്തു. സുരേഷ് റെയ്ന, ഹർഭജൻ സിങ്, വിരേന്ദ്രർ സെവാഗ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയ താരങ്ങളും കെയ്ഫിന് ആശംസ നേർന്നിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾക്കു പുറമേ മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡനും കെയ്ഫിന് ആസംസ നേർന്നിട്ടുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി 125 ഏകദിനങ്ങളിൽ കളിച്ചിട്ടുളള താരമാണ് മുഹമ്മദ് കെയ്ഫ്. രണ്ടു ഏകദിന സെഞ്ചുറികളും 17 അർധ സെഞ്ചുറികളും കെയ്ഫ് നേടിയിട്ടുണ്ട്. 13 ടെസ്റ്റ് മൽസരങ്ങളും കളിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെക്കാളും മികച്ച ഫീൽഡറായിട്ടാണ് കെയ്ഫ് ഇന്ത്യൻ ടീമിൽ അറിയപ്പെടുന്ന്. ഏകദിനങ്ങളിൽ 55 ക്യാച്ചും ടെസ്റ്റിൽ 14 ക്യാച്ചും കെയ്ഫിന്റെ സമ്പാദ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ