ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ തയ്യാറാണെന്ന് മുൻ താരം മുഹമ്മദ് കൈഫ്. ട്വിറ്ററിലൂടെയാണ് കൈഫ് തന്റെ സന്നദ്ധത അറിയിച്ചത്. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഹമ്മദ് കൈഫ്.

ഇന്ത്യൻ ഫീൽഡിങ്ങ് കോച്ചായിക്കൂടെ എന്ന ചോദ്യത്തിന് തന്റെ ദേശീയ ടീമിനായി പ്രവർത്തിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ് എന്നും കൈഫ് മറുപടി നൽകി.


ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളാണ് മുഹമ്മദ് കൈഫ് . ഇന്ത്യക്കായി 125 ഏകദിനങ്ങളും 13 ടെസ്റ്റ് മത്സരങ്ങളും ഈ ഗുജറാത്ത് താരം കളിച്ചിട്ടുണ്ട്. നിലവിൽ മുൻ ഇന്ത്യൻ താരം ആർ ശ്രീധറാണ് ഇന്ത്യയുടെ ഫീൽഡിങ്ങ് പരിശീലകൻ.

കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന്റെ ഫീൽഡിങ്ങ് കോച്ചായി കൈഫ് പ്രവർച്ചിച്ചിട്ടുണ്ട്. കൈഫിന് കീഴിൽ മികച്ച പ്രകടനമാണ് ഗുജറാത്ത് ലയൺ കാഴ്ചവെച്ചതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ