ദുബായ്: പാക്കിസ്ഥാന്‍ ഓൾ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന്റെ ബോളിങ് ആക്ഷനെതിരെ വീണ്ടും പരാതി. ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിലെ ബോളിങ്ങിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ശ്രീലങ്കൻ താരങ്ങളുടെ പരാതി അമ്പയർ സ്വീകരിക്കുകയും ഇത് മാച്ച് റഫറിയെ ധരിപ്പിക്കുകയും ചെയ്തു. ഉടൻ​ തന്നെ താരത്തിന്റെ ബോളിങ് ആക്ഷൻ ഐസിസി പരിശോധിക്കും

നേരത്തേയും വിവാദമായ ബോളിങ് ആക്ഷന്റെ പേരിൽ മുഹമ്മദ് ഹഫീസിന് വിലക്ക് ലഭിച്ചിട്ടുണ്ട്. വലങ്കയ്യൻ ഓഫ് സ്പിന്നറായ ഹഫീസിന്റെ ബോളിങ്ങിനെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു. 2 തവണയാണ് ഐസിസി ഹഫീസിനെ ബോൾ ചെയ്യുന്നതിൽ നിന്നും താരത്തെ വിലക്കിയത്. 14 ദിവസത്തിനകം താരത്തെ പരിശോധനയ്ക്ക് വിധേയമാക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ