scorecardresearch

ആൻഫീൽഡിന്റെ ചരിത്രത്തിലെ കറുത്ത ഏടാകും; പണമെറിഞ്ഞ് സലയെ റാഞ്ചുക ആര്?

Mohamed Salah Transfer Updates: 2017ൽ റോമയിൽ നിന്നാണ് സല ആൻഫീൽഡിലേക്ക് എത്തിയത്. പിന്നാലെ സല, മാനേ, ഫിർമിനോ മുന്നേറ്റനിര ലിവർപൂളിന്റെ കരുത്ത് കൂട്ടി

Mohamed Salah Transfer Updates: 2017ൽ റോമയിൽ നിന്നാണ് സല ആൻഫീൽഡിലേക്ക് എത്തിയത്. പിന്നാലെ സല, മാനേ, ഫിർമിനോ മുന്നേറ്റനിര ലിവർപൂളിന്റെ കരുത്ത് കൂട്ടി

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
salah liverpool

Salah Photograph: (Instagram)

Mohamed Salah Transfer: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കൂടുമാറ്റം നടത്താൻ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റിൽ ലിവർപൂൾ മുന്നേറ്റനിര താരം മുഹമ്മദ് സല മുൻപിൽ തന്നെയുണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ വമ്പൻ ട്രാൻസ്ഫർ ആയി സലയുടെ ക്ലബ് മാറ്റം മാറിയേക്കാം എന്ന വിലയിരുത്തൽ ശക്തമാണ്. 

Advertisment

പരിശീലകൻ സ്ലോട്ടുമായുള്ള ബന്ധം വളരെ മോശമായ സാഹചര്യത്തിൽ സല ആൻഫീൽഡ് വിടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ സലയും ലിവർപൂളും തമ്മിൽ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ സല ലിവർപൂൾ വിട്ടാൽ അത് ആൻഫീൽഡിന്റെ ചരിത്രത്തിലെ കറുത്ത ഏടായി മാറും. കാരണം ലിവർപൂളിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് സല. 

Also Read: Adrian Luna Transfer: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് അഡ്രിയാൻ ലൂണ; ചേക്കേറൽ വിദേശ ക്ലബിലേക്ക്

മൂന്ന് മത്സരങ്ങളിൽ സലയെ ഇറക്കാതെ സ്ലോട്ട് ബെഞ്ചിലിരുത്തിയതോടെ പരസ്യമായി പ്രതികരിക്കുകയാണ് സല ചെയ്തത്. സ്ലോട്ടുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും സല തുറന്നടിച്ചു. പിന്നാലെ ചാംപ്യൻസ് ലീഗിലെ ഇന്ററിനെതിരായ മത്സരത്തിലും സലയെ സ്ലോട്ട് കളിപ്പിച്ചില്ല. ക്ഷമ പറയാതെ സലയെ ടീമിലേക്ക് വീണ്ടും പരിഗണിക്കില്ല എന്ന നിലപാടാണ് സ്ലോട്ട് സ്വീകരിച്ചത്. 

Also Read: Roberto Carlos Health: ഹൃദയാഘാതം ഉണ്ടായിട്ടില്ല; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശ്വാസത്തിൽ ആരാധകർ 

ബ്രൈറ്റണിനെ 2-0ന് തോൽപ്പിച്ച മത്സരത്തിന് ശേഷം മുഹമ്മദ് സല ലിവർപൂൾ കാണികൾക്ക് നേരെ കയ്യടിച്ച് വന്നു. സലയുടെ മുഖത്ത് നിന്ന് അതൊരു വൈകാരിക നിമിഷമാണ് എന്ന് വായിച്ചെടുക്കാമായിരുന്നു എന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ. ആരാധകരോട് ഗുഡ് ബൈ പറയുകയായിരുന്നു സല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. 

Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം

2027 വരെയാണ് സലയ്ക്ക് ലിവർപൂളുമായി കരാറുള്ളത്. 2017ൽ റോമയിൽ നിന്നാണ് സല ആൻഫീൽഡിലേക്ക് എത്തിയത്. പിന്നാലെ സല, മാനേ, ഫിർമിനോ മുന്നേറ്റനിര ലിവർപൂളിന്റെ കരുത്ത് കൂട്ടി. ലിവർപൂളിന് വേണ്ടി സല 400ന് മുകളിൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. റെഡ്സ് കുപ്പായത്തിൽ ചാംപ്യൻസ് ലീഗും പ്രീമിയർ ലീഗും സല ജയിച്ചു. 

Read More: ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ

Liverpool Mohammed Salah English Premier League Muhammed Salah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: