Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഗ്രൗണ്ടിൽ മാത്രമല്ല; ‘റിയൽ ലൈഫി’ലും ഹീറോ ആയി സലാ

ഭവന രഹിതനായ ഒരാളെ ഉപദ്രവിക്കുന്ന ചെറുപ്പക്കാരെ സലാ തടയുകയും അദ്ദേഹത്തിന് 100 പൗണ്ട് നൽകുകയുമായിരുന്നു

mohamed salah, salah, salah liverpool, salah homeless, salah charity, salah homeless man, liverpool, football news, sports news, football news, ie malayalam

ലിവർപൂളിനുവേണ്ടി ഗ്രാണ്ടിൽ തിളങ്ങുന്ന മുഹമ്മദ് സലാ ഗ്രൗണ്ടിനു പുറത്ത്, തന്റെ ദൈനംദിന ജീവിത്തിനിടെ ചെയ്ത ഒരു പ്രവൃത്തികൊണ്ടും കൈയടി വാങ്ങുകയാണ്. ലിവർപൂളിന്റെ ഹോംഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം ഭവനരഹിതനായ ഒരാളെ അഥാനും പേർ ചേർന്ന് അധിക്ഷേപിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് സലാ തടയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരത്തിന്റെ മാനുഷിക ഇടപെടലിനെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം റെക്കോർഡ് ചെയ്ത ഒരു സിസിടിവി ഫുട്ടേജിലാണ് വഴിയരികിൽ താമസിക്കുന്ന ആളെ ഉപദ്രവിക്കുന്ന ഏതാനും പേരെ സലാ തടയുന്ന ദൃശ്യങ്ങളുള്ളത്. ഭവനരഹിതനായ ഡേവിഡ് ക്രെയ്ഗ് എന്നയാളെ നഗരത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ വച്ച് ഒരു കൂട്ടം ആളുകൾ ഉപദ്രവിക്കുന്നത് സലായുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സലാ ഇതിൽ ഇടപെടുകയും ക്രെയ്ഗിനെ ഉപദ്രവിക്കുന്നവരെ തടയുകയുമായിരുന്നു.

28 കാരനായ ഈജിപ്ഷ്യൻ ഇടപെട്ട്, ഒരു ദിവസം ഭവനരഹിതനായ മനുഷ്യന് സമാനമായ സ്ഥാനത്ത് തുടരാമെന്ന് ഹെക്ലർമാർക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് ക്രെയ്ഗിന് കുറച്ച് പണം കൈമാറി.

“പിച്ചിൽ ലിവർപൂളിനായ എങ്ങനെയാണോ അതുപോലെ തന്നെ അത്ഭുതകരമായാണ് മൊ അന്ന് ഇടപെട്ടത്,” ക്രെയ്ഗിനെ ഉദ്ധരിച്ച് ദ സൺ റിപ്പോർട്ട് ചെയ്ചു. “രണ്ട് ചെറുപ്പക്കാർ എന്നെ ബുദ്ധിമുട്ടിക്കുന്നത് മൊ കണ്ടു. അവർ എന്നെ ഓരോ പേരുകൾ വിളിക്കുകയായിരുന്നു, എന്തുകൊണ്ടാണ് ഞാൻ യാചിക്കുന്നത് എന്ന് ചോദിക്കുകയും ജോലി നേടാൻ പറയുകയും ചെയ്തു,”

“ആ, അപ്പോൾ അദ്ദേഹം (സലാ) അവരുടെ നേരെ തിരിഞ്ഞു പറഞ്ഞു,‘ കുറച്ച് വർഷത്തിനുള്ളിൽ അത് നിങ്ങളാകാം ’. മോ എനിക്ക് 100 പൗണ്ട് കൈമാറിയപ്പോൾ ഞാൻ ഭ്രമാത്മകമായ അവസ്ഥയിലായിരുന്നില്ലെന്ന് എനിക്കറിയാം. എന്തൊരു മഹത്തായ ആളാണ്,” ക്രെയ്ഗ് പറഞ്ഞു.

“മൊ എന്റെ കാഴ്ചയിൽ ഒരു റിയൽ ലൈഫ് നായകനാണ്, ഞാൻ അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു,” ക്രെയ്ഗ് കൂട്ടിച്ചേർത്തു.

ഈജിപ്തിലെ ഒരു മെഡിക്കൽ സെന്റർ, പെൺകുട്ടികൾക്കായുള്ള ഒരു സ്കൂൾ എന്നിവയുടെ നിർമ്മാണത്തിൽ മുമ്പ് പങ്കുവഹിച്ച സലായുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ പ്രശസ്തനാണ്.

പിച്ചിൽ, 2020/21 സീസണിൽ വെറും നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ സലാ ഇതുവരെ നേടിയിട്ടുണ്ട്. ഞായറാഴ്ച ആസ്റ്റൺ വില്ലയോട് ലിവർപൂളിന്റെ 7-2ന് തോറ്റ മത്സരത്തിൽ പോലും ലിവർപൂളിന്റെ ആകെയുള്ള രണ്ടു ഗോളും നേടിയത് സലായാണ്.

Read More: Mohamed Salah becomes a ‘real-life hero’ after stopping abuse of homeless man

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mohamed salah liverpool real life hero homeless man

Next Story
പറക്കും ധോണി; ശിവം മവിയെ പുറത്താക്കാൻ നായകന്റെ സൂപ്പർമാൻ ക്യാച്ച്, വീഡിയോMS Dhoni stunning catch, എം എസ് ധോണി, CSK vs KKR, dhoni catch video,ipl, ipl live score, ipl 2020, live ipl, kkr vs csk, live ipl, ipl 2020 live score, ipl 2020 live match, live score, live cricket online, kkr vs csk live score, kkr vs csk 2020, ipl live cricket score, ipl 2020 live cricket score, kkr vs csk live cricket score, kkr vs csk live Streaming, kkr vs csk live match, star sports, hotstar, hotstar live cricket, cricket, cricket live, dream11 ipl live
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express