ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ (പിഎഫ്എ) 2017-18 പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഹാരി കൈന്‍, ലിറോയ് സൈന്‍, കെവിന്‍ ഡി ബ്രൂന്‍, ഡേവിഡ് സില്‍വ, ഡേവിഡ് ഡി ഗിയ എന്നിവരെ പിന്തളളിയാണ് 25കാരനായ സലാഹ് പുരസ്കാരത്തിന് അര്‍ഹനായത്. പ്രീമിയര്‍ ലീഗില്‍ 31 ഗോളുകളുമായി നിലവില്‍ ടോപ് സ്‌കോററാണ് സലാഹ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലിറോയ് സൈന്‍ യുവതാരത്തിനുളള പുരസ്കാരം നേടി. വനിതാ താരമായി ചെല്‍സിയുടെ ഫ്രാന്‍ കിര്‍ബിയെ തിരഞ്ഞെടുത്തു. ബ്രിസ്റ്റല്‍ സിറ്റിയുടെ ലോറന്‍ ഹെമ്പ് യുവ വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ സന്തോഷം തോന്നുന്നതായി പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സലാഹ് പ്രതികരിച്ചു. ഫുട്ബോള്‍ താരങ്ങള്‍ തന്നെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന പുരസ്കാരമായത് കൊണ്ട് തന്നെ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റോമ മിഡ്ഫീൽഡർ ആയിരുന്ന മുഹമ്മദ് സലാഹ് കഴിഞ്ഞ വര്‍ഷമാണ് ലിവര്‍പൂളിലെത്തിയത്. 39 മില്യൺ യൂറോയുടെ കരാറിലായിരുന്നു ഈജിപ്ഷ്യൻ താരമായ സലാഹ് ആൻഫീൽഡിൽ എത്തുന്നത്. ലിവർപൂളിനെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണ് ഇത്. 5 വർഷത്തെ കരാറിലാണ് സലാഹ് ഒപ്പുവച്ചത്.
2014 ഇൽ ചെൽസിയിൽ എത്തിയ സലാഹിന് പക്ഷെ പ്രീമിയർ ലീഗിൽ മൗറീഞ്ഞോക്ക് കീഴിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് ഇറ്റാലിയൻ ക്ലബ്ബ്കളായ ഫിയോരന്റീനയിലും റൊമയിലും കളിച്ച സലാഹ് സീരി എ യിലെ തന്നെ മികച്ച താരങ്ങളിലൊരായി മാറിയിരുന്നു.

ആക്രമണ ഫുട്ബാളിന് പേരുകേട്ട യുർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂളിന് എന്തുകൊണ്ടും അനുയോജ്യമായ താരമാണ് സലാഹെന്ന് അദ്ദേഹം തന്നെ തെളിയിക്കുകയായിരുന്നു. വേഗത്തിലും ഗോളുകൾ നേടുന്നതിലും അസാമാന്യ മിടുക്കുള്ള സലാഹ് ടീമിൽ എത്തിയതോടെ ലിവർപൂൾ ആക്രമണ നിരക്ക് പുതിയ മുഖം കൈവന്നു.

ബിബിസിയുടെ ആഫ്രിക്കന് ഫുട്ബോളര് ഓഫ് ദ ഇയര് 2017 പുരസ്കാരം മുഹമ്മദ് സലാഹിന് തന്നെയായിരുന്നു ഗാബോണിന്റെ പിയറി എമെറിക് ഓബമെയംഗ്, ഗിനിയന് താരം നബി കീറ്റ, സെനഗലിന്റെ സാദിയോ മാനെ, നൈജീരിയയുടെ വിക്ടര് മോസസ് എന്നിവരെ പിന്തള്ളിയാണ് മുഹമ്മദ് സലാഹ് ജേതാവായത്.
ബിബിസി പുരസ്കാരം നേടുന്ന മൂന്നാത്തെ ഈജിപ്ത് താരമാണ് സലാഹ്. ഇറ്റാലിയന് സീരി എയില് എ എസ് റോമ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോഴും സലാഹ് നിറഞ്ഞു നിന്നു. പതിനഞ്ച് ഗോളുകള്, പതിനൊന്ന് അസിസ്റ്റുകള്. ഏഴ് വര്ഷത്തിനിടെ റോമക്ക് ഏറ്റവും മികച്ച ലീഗ് പൊസിഷന് നേടിക്കൊടുത്ത ശേഷമാണ് സലാഹ് ലിവര്പൂളിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook