ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ സെർജിയോ റാമോസിന്റെ ഫൗളിൽ വീണ് തോളിന് പരുക്കേറ്റ ഈജിപ്ഷ്യൻ നായകൻ മുഹമ്മദ് സലാഹിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബാൾ ലോകത്തിന്റെ ആശങ്ക. റഷ്യയിൽ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ സലാഹ് ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. തോളെല്ലിന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതാരം കളിക്കുമോ ഇല്ലയോ എന്ന് ആരാധകര്‍ ചിന്തിക്കുന്നതിനിടെ തിങ്കളാഴ്ച്ച ഈജിപ്ത് അന്തിമ ടീമിനെ പ്രഖ്യാപിച്ചു.
പരുക്കേറ്റ് ചികിത്സയിലാണെങ്കിലും സൂപ്പര്‍താരം സലാഹിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1990ന് ശേഷം ലോകകപ്പില്‍ പങ്കെടുക്കുന്ന ഈജിപ്തിന് സലാഹ് കുതിപ്പേകുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. നിലവില്‍ സ്പെയിനിലെ വലന്‍സിയയില്‍ ചികിത്സയിലാണ് സലാഹ്. മൂന്നാഴ്ച്ചക്കുളളില്‍ സലാഹിന് ആശുപത്രി വിടാനാവുമെന്ന് ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 15ന് നടക്കുന്ന ഉറുഗ്വേയ്ക്ക് എതിരായ ആദ്യ മത്സരം സലാഹിന് നഷ്ടമാകും. 19ന് റഷ്യയേയും 25ന് സൗദി അറേബ്യയേയുമാണ് പിന്നീട് ഈജിപ്ത് നേരിടുക.
റഷ്യയില്‍ താൻ ഉണ്ടാകുമെന്ന് സൂപ്പർതാരം മുഹമ്മദ് സലാഹ് നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. സലാഹിന് ലോകകപ്പ് നഷ്ടമാകുമെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ ആരാധകർ നിരാശയിലായിരുന്നു. എന്നാല്‍, ഞാനൊരു പോരാളിയാണെന്നും റഷ്യയില്‍ ഞാനുണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും സലാഹ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരോട് വ്യക്തമാക്കിയിരുന്നു.
റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ് മത്സരത്തിന്റെ 30ആം മിനുട്ടില്‍ തന്നെ പിന്‍വാങ്ങേണ്ടി വന്നിരുന്നു. പിന്നീട് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പ് നഷ്ടമാകുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്.
ഗോള്‍കീപ്പര്‍: എസ്സാം അല്‍ ഹദാരി, മുഹമ്മദ് അല്‍ ഷെനാവി, ഷെരീഫ് ഇക്രാമി
പ്രതിരോധനിര: അഹമ്മദ് ഫാത്തി, സാദ് സമീര്‍, അയ്മാന്‍ അഷ്റഫ്, അഹമ്മദ് ഹെഗാസി, അലി ഗബര്‍, അഹമ്മദ് അല്‍ മൊഹമ്മദി, മുഹമ്മദ് അബ്ദുല്‍ ഷാഫി, ഒമര്‍ ഗാബര്‍, മഹ്മൂദ് ഹംദി.
മിഡ്ഫീല്‍ഡര്‍മാര്‍: മൊഹമ്മദ് എല്‍നേനി, താരെക് ഹമീദ്, മഹ്മൂദ് അബ്ദുല്‍ റാസെക്, അബ്ദളളാ അല്‍ സൈദ്, മഹ്മൂദ് ഹസന്‍, റമദാന്‍ സോബി, അമര്‍ വാര്‍ദ, മഹ്മൂദ് അബ്ദല്‍ മൊനൈം.
ഫോര്‍വേര്‍ഡര്‍മാര്‍: മുഹമ്മദ് സലാഹ്, മര്‍വാന്‍ മൊഹ്സന്‍