Latest News

രണ്ടാം ടെസ്റ്റിന് മാറ്റവുമായി ഇംഗ്ലണ്ട്; മൊയിൻ അലി ടീമിൽ

സ്പിൻ ഓൾറൗണ്ടറായ മൊയിൻ അലി ഇന്ന് ടീമിനോടൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു

moeen ali, moeen ali return, moeen ali england squad, india vs england 2nd test, india vs england lord's test, india tour of england 2021

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ മൊയിൻ അലിയെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്. ഓഗസ്റ്റ് 12, വ്യാഴാഴ്ച ലോർഡ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ മൊയീൻ അലിയെ ഉൾപ്പെടുത്തിയതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സ്പിൻ ഓൾറൗണ്ടറായ മൊയിൻ അലി ഇന്ന് ടീമിനോടൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

നായകൻ ജോ റൂട്ട് ഒഴികെയുള്ള ഇംഗ്ലണ്ട് ടോപ് ഓർഡറിന്റെ ഫോമിലായ്മ ടീമിന് തലവേദനയായിരുന്നു. ഇതേതുടർന്ന് ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവൂഡ് നൽകിയിരുന്നു.

ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 183 റൺസിന്‌ ഓൾഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ നായകൻ ജോ റൂട്ടിന്റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് 303 എന്ന സ്കോർ കണ്ടെത്തിയത്.

ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സിന്റെയും ക്രിസ് വോക്‌സിന്റെയും അഭാവത്തിൽ മൊയിൻ അലിയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ആണെന്ന് സിൽവേർവൂഡ് ഇംഗ്ലണ്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏകദിന ക്രിക്കറ്റിൽ മൊയിൻ അലി മികച്ച ഫോമിലാണ്. തിങ്കളാഴ്ച ബിർമിങ്ഹാം ഫീനിക്സിനെതിരെ നടന്ന ആഭ്യന്തര മത്സരത്തിൽ മൊയിൻ 23 പന്തിൽ നിന്നും അർദ്ധ ശതകം നേടിയിരുന്നു. മൊയിൻ അലി നയിക്കുന്ന ടീം ടൂർണമെന്റിൽ ഒന്നാമതാണ്.

ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയാണ് മൊയിൻ അലി അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. ഇന്ത്യയിൽ നടന്ന രണ്ടാം ടെസ്റ്റിൽ കളിച്ച ശേഷം പിന്നീട് ഒരു ടെസ്റ്റ് മത്സരത്തിലും താരം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിൽ 2019ലെ ആശസിലാണ് മൊയിൻ അലി അവസാനമായി കളിച്ചത്.

Also read: ഐപിഎല്ലില്‍ പുതിയ കോവിഡ് നിയമങ്ങള്‍; സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Moeen ali recalled to england squad ahead of second test against india

Next Story
മെസി പിഎസ്ജിയിൽ; കരാറിൽ അന്തിമ ധാരണlionel messi, messi, messi psg, messi barcelona, messi transfer, messi contract, psg, paris saint germain, football news, ബാഴ്സലോണ, മെസി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express