സാദിയോ മാനെയ്ക്ക് പിന്നാലെ സലായും ലിവർപൂൾ വിടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കരാർ സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്നാണ് ക്ലബ് വിടുന്നതെന്നാണ് വിവരം.
കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 31 ഗോളുകൾ നേടിയ സലാ, ടോട്ടൻഹാം ഫോർവേഡ് താരം സൺ ഹ്യൂങ്-മിനൊപ്പം പ്രീമിയർ ലീഗിലെ സംയുക്ത ടോപ് സ്‌കോററായിരുന്നു. ഇരുവരും 23 ഗോളുകൾ വീതം നേടി പുരസ്കാരം പങ്കിട്ടു.
സലാ ലിവർപൂൾ ക്ലബ്ബിൽ മാത്രമല്ല. ക്ലബ്ബ് പ്രതിനിധികരിക്കുക നഗരത്തിൽ പോലും വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ. 2017-ൽ സലാ ലിവർപൂളിൽ എത്തിയതിനുശേഷം, മെർസിസൈഡിലെ (ലിവർപൂൾ എഫ്‌സിയുടെ ഹോം) വിദ്വേഷ കുറ്റകൃത്യങ്ങൾ 16 ശതമാനം കുറഞ്ഞു എന്നാണ് കണക്കുകൾ, ലിവർപൂൾ എഫ്‌സി ആരാധകർ മുസ്ലീം വിരുദ്ധ ട്വീറ്റുകൾ പോസ്റ്റുചെയ്യുന്നത്തിലുൾപ്പെടെ വലിയ മാറ്റമുണ്ടായി.
സലാ സ്കോർ ചെയ്താൽ ഞാനും മുസ്ലിമാകും. അദ്ദേഹത്തിന്റെ പള്ളിയിലാണ് എനിക്കും പോകേണ്ടതെന്നെല്ലാം ലിവർപൂളിലെ ഫുട്ബോൾ ആരാധകർ പാടിനടക്കാൻ വരെ തുടങ്ങിയിരുന്നു.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, സാദിയോ മാനെയ്ക്ക് ശേഷം ആൻഫീൽഡ് ക്ലബ് വിടുന്ന രണ്ടാമത്തെ വലിയ കളിക്കാരനാകും സലാ. സെനഗൽ ഫോർവേഡ് താരമായ മാനെ 41 മില്യൺ യൂറോയ്ക്കാണ് ആൻഫീൽൽ നിന്ന് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്.
ബ്രിട്ടീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്‌ട്രൈക്ക് കോമ്പിനേഷനുകളിലൊന്നായിരുന്നു സലായും മാനെയും.