ആരാധകനില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചതിന് എംഎംഎ താരം കോണോര്‍ മക്‌ഗ്രെഗര്‍ അറസ്റ്റില്‍. സൗത്ത് ഫ്‌ളോറിഡയില്‍ വച്ചാണ് താരം അറസ്റ്റിലായത്. താരത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളുടെ ഫോണാണ് കോണര്‍ തട്ടിയെടുത്തത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. മോഷണക്കുറ്റമാണ് താരത്തിന് മേല്‍ചുമത്തിയിരിക്കുന്നത്. അതേസമയം, കോണോറുടെ ഭാഗത്തു നിന്നുമുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.

Read More: ഫൈറ്റ് ക്ലബ് രണ്ടാം ഭാഗം! യുഎഫ്‌സി പോരാട്ടത്തില്‍ എതിര്‍ താരത്തിന്റെ പരിശീലകന് നേരെ അക്രമണം

തിങ്കളാഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവുണ്ടാകുന്നത്. 22 കാരനായ ഒരു ആരാധകനാണ് താരത്തിന്റെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇത് കണ്ട് കോണോര്‍ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. നിലത്ത് ഇട്ട ഫോണില്‍ കോണോര്‍ ചവിട്ടുകയും ചെയ്തു.

മിയാമിയിലെ വീട്ടില്‍ നിന്നുമാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അയര്‍ലന്‍ഡുകാരനായ കോണോര്‍ മുന്‍ യുഎഫ്‌സി ഫെതര്‍വെയ്റ്റ്, ലൈറ്റ് വെയ്റ്റ് ചാമ്പ്യനായിരുന്നു. എംഎംഎ ലോകത്തെ പ്രമുഖരിലൊരാളാണ് കോണോര്‍. നേരത്തെ കബീബ് നുര്‍മാഗോമൊദേവിനെതിരെ പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന സംഘർഷത്തിൽ താരത്തിന് പിഴ ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ