Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

ഒമ്പത് റൺസിന് ഓൾഔട്ട്; മിസോറാമിന് നാണക്കേടിന്റെ റെക്കോർഡ്

അഞ്ചാമതായിറങ്ങി 25 പന്തില്‍ ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സെടുത്ത അപൂര്‍വ ഭരദ്വാജ് മാത്രമാണ് മിസോറാം നിരയില്‍ ആകെ റൺസ് കണ്ടെത്തിയത്

Syed Mushtaq ali trophy, Kerala vs Jharkhand, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

പുതുച്ചേരി: ക്രിക്കറ്റ് ലോകത്ത് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മിസോറാം വനിത ടീം. പുതുച്ചേരിയിൽ നടക്കുന്ന വനിതകളുടെ ടി20 ടൂർണമെന്റിലാണ് മിസോറാം ഒമ്പത് റൺസിന് പുറത്തായത്. 13.5 ഓവർ ബാറ്റ് ചെയ്താണ് മിസോറാം ഒമ്പത് റൺസെടുത്തത്. ഒമ്പത് മിസോറാം താരങ്ങൾ പൂജ്യത്തിന് പുറത്തായതും മറ്റൊരു ചരിത്രമായി.

അഞ്ചാമതായിറങ്ങി 25 പന്തില്‍ ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സെടുത്ത അപൂര്‍വ ഭരദ്വാജ് മാത്രമാണ് മിസോറാം നിരയില്‍ ആകെ റൺസ് കണ്ടെത്തിയത്. ആറ് റൺസ് അപൂർവ നേടിയപ്പോൾ മൂന്ന് റൺസ് മധ്യപ്രദേശ് താരങ്ങൾ എക്സ്ട്ര റൺസിലൂടെ വിട്ടുനൽകിയതാണ്. ആകെ 40 ഓവറുകൾ പന്തെറിയേണ്ട മത്സരം 14.5 ഓവറിൽ അവസാനിച്ചു. വിജയലക്ഷ്യം മറികടക്കാൻ കേവലം ആറ് പന്തുകൾ മാത്രമാണ് വേണ്ടി വന്നത്.

നാല് ഓവറെറിഞ്ഞ മധ്യപ്രദേശിന്റെ താരങ് ജാ നാല് വിക്കറ്റുകൾ വീഴ്ത്തി മിസോറാം തകർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു. ആകെ എറിഞ്ഞ 24 പന്തുകളിൽ 23 ഡെഡ് ബോളാക്കാനും താരത്തിന് സാധിച്ചു. രണ്ട് റൺസാണ് താരം വിട്ടുനൽകിയത്.

നേരത്തെ കേരളത്തിനെതിരെയും മിസോറാം കുറഞ്ഞ സ്കോറിന് പുറത്തായിരുന്നു. അന്ന് 24 റൺസിനാണ് മിസോറാം കേരളത്തോട് അടിയറവ് പറഞ്ഞത്. പത്ത് വിക്കറ്റിന്റെ തോൽവിയാണ് കേരളത്തിനെതിരെയും മിസോറാം വഴങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ യുഎഇയോട് ചൈന 14 റൺസിന് പുറത്തായതാണ് ഇത് വരെയുള്ള ഏറ്റവും ചെറിയ സ്കോർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mizoram women s team all out for 9 runs in t20 league match

Next Story
മിതാലിയുടെ ചെറുത്തുനിൽപ്പ് തുണയായി; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 203 റൺസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express