മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനായി മിതാലിയുടെ പേര് ബിസിസിഐ പരിഗണിച്ചെങ്കിലും യഥാസമയം മിതാലിയുടെ പേര് കായിക മന്ത്രാലയത്തിനു നൽകുവാൻ ബിസിസിഐക്കു സാധിച്ചില്ല. പേര് സമർപ്പിക്കുവാനുള്ള സമയ പരിധി അവസാനിച്ചതിനുശേഷമാണ് മിതാലിയുടെ പേര് ബിസിസിഐ കായിക മന്ത്രാലയത്തിനു നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ എന്നിവരുടെ പേര് അർജുന അവാർഡിനായി ബിസിസിഐ കായിക മന്ത്രാലയത്തിനു നൽകിയിരുന്നു.

വ​നി​താ ക്രി​ക്ക​റ്റി​ൽ 6000 റ​ണ്‍​സ് ക​ണ്ടെ​ത്തു​ന്ന ഏകതാ​രമാണ് മി​ഥാ​ലി. വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡി​നും മിതാലി​യു​ടെ (49) പേരിലാ​ണ്. 34 കാ​രി​യാ​യ മി​ഥാ​ലി 16-ാം വ​യ​സി​ലാ​ണ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ