Latest News

കുട്ടിക്രിക്കറ്റിലും ലോകറെക്കോഡുകൾ താണ്ടി മിതാലി രാജ്

റെക്കോഡുകളെ പ്രണയിച്ച് മിതാലി രാജ്

വനിത ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ മിതാലി രാജ്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിയായ മിതാലിയുടെ പേരിൽ നിരവധി റെക്കോഡുകളാണ് ഉളളത്. ഏകദിന മത്സരത്തിലും ടെസ്റ്റ് മത്സരങ്ങളിലുമാണ് മിതാലി പ്രധാനമായും റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ക്രിക്കറ്റിലെ ന്യൂജനറേഷൻ ഫോർമാറ്റായ ട്വന്രി-20യിലെയും റെക്കോഡുകൾ കയ്യടക്കുകയാണ് ഈ സൂപ്പർ താരം.

ട്വന്റി-20 ഫോർമാറ്റിൽ തുടർച്ചയായ നാല് മത്സരങ്ങളിലും അർധസെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് മിതാലി ഇന്ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ വനിത ടീമിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനിടെയാണ് മിതാലിയുടെ റെക്കോഡ് നേട്ടം. രണ്ടാം മത്സരത്തിൽ 61 പന്ത് നേരിട്ട മിഥാലി 8 ബൗണ്ടറിയടക്കം 76 റൺസാണ് അടിച്ച് കൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലും മിതാലി അർധസെഞ്ചുറി നേടിയിരുന്നു. പുറത്താകാതെ 54 റൺസാണ് ആദ്യ മത്സരത്തിൽ മിതാലി രാജ് നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരും മിതാലി അർധസെഞ്ചുറി നേടിയിരുന്നു. 2016ൽ നടന്ന ട്വന്റി-20 ലോകപ്പിലായിരുന്നു മിതാലിയുടെ പ്രകടനങ്ങൾ. പാക്കിസ്ഥാനെതിരെ പുറത്താകാതെ 73 റൺസും, ശ്രീലങ്കയ്ക്കെതിരെ 62 റൺസുമാണ് മിതാലി നേടിയത്.

ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 7 അർധസെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡും ഇന്ത്യയുടെ മിതാലി രാജിന്രെ പേരിലാണ്. 1999 ജൂൺ 26 ന് ഐർലൻഡിന് എതിരെയായിരുന്നു മിതാലി രാജ് അരങ്ങേറ്റം കുറിച്ചത്. 34 വയസ്സുകാരിയായ മിതാലി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ്. ഇന്ത്യക്കായി 10 ടെസ്റ്റ് മത്സരങ്ങളും, 189 ഏകദിന മത്സരങ്ങളും, 65 ട്വന്റി-20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mithali raj hits a womens t20i record fourth consecutive half century

Next Story
വൻമതിലായി മിതാലി രാജ്,അടിച്ച് തകർത്ത് സ്മൃതി മന്ദാന; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express