ടി20യിൽ ഇന്ത്യയ്ക്ക് ഇത് സുവർണ കാലഘട്ടമാണ്. ഇന്ത്യയുടെ പുരുഷ ടീം വിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ വനിത ടീം ലോകകപ്പിൽ രണ്ടാം വിജയവും സ്വന്തമാക്കി. ചിരവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഏകദിന നായിക മിതാലി രാജിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Read Also: സമ്പൂർണ്ണം…സർവാധിപത്യം; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

ഓപ്പണറായി ഇറങ്ങിയ മിതാലി അർദ്ധ സെഞ്ചുറി നേടി. ഇതോടെ ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി മിതാലി മാറി. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയെയും നായകൻ വിരാട് കോഹ്‍ലിയെയുമാണ് മിതാലി രാജ് മറികടന്നത്.

Read Also: ധോണിക്കുമല്ല, കോഹ്‍ലിക്കുമല്ല; കുട്ടിക്രിക്കറ്റിൽ ആ നേട്ടം രോഹിത്തെന്ന നായകന്

84 മത്സരങ്ങളിൽ നിന്ന് 2,232 റൺസാണ് മിതാലിയുടെ നിലവിലെ സമ്പാദ്യം. 87 മത്സരങ്ങളിൽ നിന്നാണ് രോഹിത് തന്റെ അക്കൗണ്ടിൽ 2,207 റൺസ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ ദിവസമാണ് കോഹ്‍ലിയെ മറികടന്ന് രോഹിത് ഒന്നാം സ്ഥാനത്ത് എത്തിയത്. 72 മത്സരങ്ങൾ കളിച്ച കോഹ്‍ലി അടിച്ചു കൂട്ടിയത് 2,102 റൺസാണ്.

Read Also: പറക്കും ധവാൻ; ക്രിക്കറ്റ് ലേകത്തെ ഞെട്ടിച്ച് താരത്തിന്റെ മനോഹര ഡൈവ്

ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും മിതാലി രാജ് ആയിരുന്നു. 47 പന്തിൽ നിന്നുമാണ് താരം 56 റൺസ് അടിച്ചു കൂട്ടിയത്. ഇതിൽ ഏഴ് ബൗണ്ടറികളും ഉൾപ്പെടുന്നു.

ഇന്ത്യൻ വനിത ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറാണ് മിതാലി രാജ്. വെടികെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ നേരത്തെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 197 ഏകദിന മത്സരങ്ങൾ കളിച്ച മിതാലി രാജ് 6550 റൺസ് നേടിയിട്ടുണ്ട്.

Read Also: ‘നഷ്ടമാകുന്നത് ടീമിന്റെയാകെ പ്രചോദനം’; ധോണിയുടെ അഭാവത്തെക്കുറിച്ച് രോഹിത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook