Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ച് മിഥാലി; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

ക്രിക്കറ്റിൽ 10,000 റൺസ് തികച്ച രണ്ടാമത്തെ വനിതാ താരമെന്ന നേട്ടവും മിഥാലി ഇതോടെ സ്വന്തമാക്കി

Mithali Raj, Mithali Raj 10000 runs, Mithali Raj record, Mithali Raj batting, മിഥാലി, മിഥാലി രാജ്, 10000 റൺസ്, ie malayalam

രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടത്തിന് ഉടമയായി ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ മിഥാലി രാജ്. ക്രിക്കറ്റിൽ 10,000 റൺസ് തികച്ച രണ്ടാമത്തെ വനിതാ താരമെന്ന നേട്ടവും 38കാരിയായ മിഥാലി ഇതോടെ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഷാർലോട്ട് എഡ്വാഡ്സാണ് മിഥാലിക്ക് മുൻപ് ഈ നേട്ടം കൈയടക്കിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലാണ് 10,000 റൺസ് നേട്ടം ഇന്ത്യൻ താരം സ്വന്തമാക്കിയത്. കരിയറിൽ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി മിഥാലി 663 റൺസ് നേടിയിട്ടുണ്ട്. 213 റൺസാണ് ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ. 212 ഏകദിനങ്ങളിൽ നിന്ന് 8974 റൺസും 89 ടി20 മത്സരങ്ങളിൽ നിന്ന് 2364 റൺസും നേടി. .

രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കിയ മിതാലിയെ ക്രിക്കറ്റ് താരങ്ങളും മുൻ താരങ്ങളും അടക്കം നിരവധി പേർ അഭിനന്ദിച്ചു.

“ഭയങ്കര നേട്ടം, ശക്തമായി തുടരുക!” എന്നാണ് സച്ചിൻ ടെൻഡുൽക്കർ ട്വീറ്റ് ചെയ്തത്.

“ചാമ്പ്യനായ ക്രിക്കറ്റ് താരം! 10,000 രാജ്യാന്തര റൺസ് നേടിയ ആദ്യ ഇന്ത്യൻ വനിത. അഭിനന്ദനങ്ങൾ, ”ബിസിസിഐ ട്വീറ്റ് ചെയ്തു.

ഐ‌പി‌എൽ ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നിവയും അഭിനന്ദനം അഫിയിച്ചു.

പരിചയസമ്പന്നയായ താരം വളർന്നുവരുന്ന കളിക്കാർക്ക് പ്രചോദനമാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മൺ പറഞ്ഞു.

“10,000 റൺസ് നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായതിന് അഭിനന്ദനങ്ങൾ. നിങ്ങൾ ഒരു മികച്ച അംബാസഡറും ക്രിക്കറ്റ് ഇതിഹാസവും മാത്രമല്ല, ഈ കായിക രംഗത്തെ ഏറ്റെടുക്കാൻ ഒരു തലമുറ ക്രിക്കറ്റ് കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

1999 ജൂണിൽ അയർലൻഡിനെതിരായ ഏകദിനത്തിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച മിതാലി ഏഴ് സെഞ്ചുറികളും 54 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിനിയായ മിഥാലി 2019 സെപ്റ്റംബറിൽ ടി 20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടി 20 യിൽ 17 അർധ സെഞ്ചുറികളാണ് താരം നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mithali raj becomes 1st indian woman cricketer score 10000 international runs

Next Story
ഇന്ത്യ-ഇംഗ്ലണ്ട് ടി 20: പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയംIndia vs England, India vs England First T20 Match Score Card, India vs England T 20 Series, ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പര, ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പര ഒന്നാം ടി 20 മത്സരം സ്കോർ കാർഡ്, വിരാട് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com