ഷഫാലി കപ്പ് മുഖ്യം; ഇന്ത്യൻ ടീമിന് സാരിയുടുത്ത് ബാറ്റേന്തിയ മിതാലിയുടെ സന്ദേശം

നമുക്കും ഇത് ചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിക്കാം. വരൂ, ടീം ഇന്ത്യ, നമുക്ക് ട്രോഫി വീട്ടിലേക്ക് കൊണ്ടുവരാം

mithali raj, mithali raj saree, മിതാലി, india women's cricket, വനിതാ ടി20 ലോകകപ്പ്, women's cricket world cup final, women's cricket final, india vs australia women, india vs australia womens cricket

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മിതാരാജ്. 2017 ലോകകപ്പിലുൾപ്പടെ ഇന്ത്യയെ ഫൈനലിലേക്ക് വരെ നയിച്ച മിതാലി ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് മുമ്പ് ഇന്ത്യൻ താരങ്ങൾക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ ശൈലിയിൽ സാരിയുടുത്ത് ക്രീസിലെത്തി പന്തുകൾ നേരിടുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ സന്ദേശം. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് താരം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“നമുക്കും ഇത് ചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിക്കാം. വരൂ, ടീം ഇന്ത്യ, നമുക്ക് ട്രോഫി വീട്ടിലേക്ക് കൊണ്ടുവരാം, ” വീഡിയോയിൽ മിഥാലി രാജ് പറഞ്ഞു. നാളെ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികൾ ആതിഥേയരായ ഓസ്ട്രേലിയയാണ്. കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഹർമൻപ്രീത് കൗറും സംഘവും ഇറങ്ങുന്നത്.

“നിനക്കും എനിക്കും അറിയുന്നതിനേക്കാൾ കൂടുതൽ സംസാരിക്കും ഓരോ സാരികളും. അതിൽ ഒതുങ്ങി നിൽക്കണമെന്ന് പറയാതെ നിന്നെ വേറിട്ടു നിർത്തുന്നു. ഈ വനിത ദിനത്തിൽ നമുക്കും സാധിക്കുമെന്ന് കാണിച്ചുകൊടുക്കാം,” എന്ന അടിക്കുറിപ്പോടെയാണ് വനിതാ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വീഡിയോ മിതാലി പങ്കുവച്ചിരിക്കുന്നത്.

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആധികാരിക കുതിപ്പ് നാളെയും ആവർത്തിക്കാനായാൽ കിരീടം ഇന്ത്യയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കളിക്കാരും ആരാധകരും. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരം മഴ കൊണ്ടുപോയപ്പോൾ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mithali raj bats in a saree shares message with india team ahead of world cup final

Next Story
ക്രീസിനോട് വിടപറഞ്ഞ് വസിം ജാഫർwasim jaffer, wasim jaffer retire, വസിം ജാഫർ, wasim jaffer career, വിരമിച്ചു, wasim jaffer ranji trophy, wasim jaffer india, wasim jaffer tests, wasim jaffer cricket, india cricket, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express