Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

അഡ്‌ലെയ്ഡിൽ ചോര പൊടിച്ച് കോഹ്‌ലി

തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയെ ചേതേശ്വർ പുജാരയ്ക്കൊപ്പം ചേർന്ന് കരകയറ്റുന്നതിനിടയിലാണ് സ്റ്റാർക്കിന്റെ പന്ത് കോഹ്‌ലിയുടെ കയ്യിൽ പരുക്കേൽപ്പിച്ചത്

ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വില്ലനായത് പേസർ മിച്ചൽ സ്റ്റാർക്കാണ്. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ പൃഥ്വി ഷായെ കൂടാരം കയറ്റി ഇന്ത്യയെ ഞെട്ടിച്ച സ്റ്റാർക്ക് സന്ദർശകരുടെ സ്കോറിങ് വേഗത നിർണയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 30 ഓവറുകൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് 50 റൺസ് കണ്ടെത്താൻ സാധിച്ചത്. എന്നാൽ അഡ്‌ലെയ്ഡിൽ കോഹ്‌ലിയുടെ രക്തം വീഴാനും സ്റ്റാർക്ക് കാരണമായി.

തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയെ ചേതേശ്വർ പുജാരയ്ക്കൊപ്പം ചേർന്ന് കരകയറ്റുന്നതിനിടയിലാണ് സ്റ്റാർക്കിന്റെ പന്ത് കോഹ്‌ലിയുടെ കയ്യിൽ പരുക്കേൽപ്പിച്ചത്. 43-ാം ഓവറിൽ സ്റ്റാർക്ക് എറിഞ്ഞ ഷോർട്ട് ബോൾ കോഹ്‌ലിയുടെ കയ്യിൽ തട്ടുകയായിരുന്നു. അസാധാരണ വേദനയാണെന്ന് വ്യക്തമാക്കുംവിധം കോഹ്‌ലി കൈ കൊടയുന്നത് കാണാമായിരുന്നു.

അണിഞ്ഞിരുന്ന ബാറ്റിങ് ഗ്ലൗ അഴിച്ചപ്പോഴാണ് വലതു തള്ളവിരലിൽ നിന്നും രക്തം വരുന്നത് കണ്ടത്. മത്സരം നിർത്തിവച്ചു ഇന്ത്യൻ ഫിസിയോ എത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കോഹ്‌ലി ബാറ്റിങ് പുഃനരാരംഭിച്ചത്.

ഇതിന് ശേഷവും ബാറ്റിങ് തുടർന്ന ഇന്ത്യൻ നായകൻ ക്രീസിൽ നിലയുറപ്പിച്ച് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. പുജാരയും പുറത്തായതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത കോഹ്‌ലി ഇന്ത്യൻ സ്കോർബോർഡിൽ 74 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്. 180 പന്തിൽ എട്ട് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ കോഹ്‌ലിയുടെ പ്രതീക്ഷകൾക്ക് രണ്ടാം പന്തിൽ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാൻ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാർക്ക് തെറിപ്പിച്ചു. 17 റൺസെടുത്ത മായങ്കിനെ കമ്മിൻസ് പുറത്താക്കുമ്പോൾ ഇന്ത്യൻ ടീം സ്കോർ 32ൽ എത്തിയതെയുള്ളു. നായകൻ കോഹ്‌ലിയെ കൂട്ടുപിടിച്ച് ചേതേശ്വർ പുജാര രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 160 പന്തിൽ 43 റൺസെടുത്ത പുജാരയെ ലിയോൺ ലബുഷെയ്നിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mitchell starc bouncer leaves virat kohli thumb bleeding ind vs aus 1st test

Next Story
അർധസെഞ്ചുറിയുമായി കോഹ്‌ലിയുടെ രക്ഷാപ്രവർത്തനം; ആദ്യ ദിനം ഇന്ത്യ 233/6
The moderation of comments is automated and not cleared manually by malayalam.indianexpress.com