ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ടി20 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയയാണ് പരമ്പരയിൽ മുന്നിൽൽ. ഇതിനിടയിലാണ് ഇന്നലെ നടന്ന മത്സരത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് ക്രിക്കറ്റ് ആരാധകർ.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്റ്റൊയ്നിസിന്റെ ചെവിയിൽ രഹസ്യം പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണ് ചിത്രം. ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ആരാധകരോട് അടികുറിപ്പ് നിർദ്ദേശിക്കാനും അവശ്യപ്പെട്ടു. ഫോട്ടോ വൈറലാക്കിയ ആരാധകർ നിരവധി അടികുറിപ്പുകളാണ് നിർദ്ദേശിച്ചത്.
CAPTION COMPETITION
What do you think Virat Kohli is saying here to Marcus Stoinis? pic.twitter.com/0ugBdDUC7J
— ICC (@ICC) November 23, 2018
ഈ കമ്മന്റുകളുടെ കൂട്ടത്തിലാണ് മുൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസന്റെ കമ്മന്റും പ്രത്യക്ഷപ്പെട്ടത്. തങ്ങൾക്ക് എങ്ങനെയാണ് ഇത്രയും മസ്സിൽ ലഭിച്ചതെന്നാണ് കോഹ്ലി സ്റ്റൊയ്നിസിനോട് ചോദിച്ചതെന്നാണ് ജോൺസൻ പറഞ്ഞത്. പിന്നാലെ ജോൺസനെ ട്രോളാൻ ആരംഭിച്ചു വിരാട് ആരാധകർ.
How did you get big muscles Marcus
— Mitchell Johnson (@MitchJohnson398) November 23, 2018
മൈതാനത്ത് അത്ര മികച്ച ബന്ധമല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും മിച്ചൽ ജോൺസണും തമ്മിൽ ഉള്ളത്. അതെല്ലാം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ആരാധകരുടെ മറുപടി.
Pic 1 : Virat asking Mitch how much free time does he have on Twitter?
Pic 2 : Johnson be like – This much free time I've in my life to comment on everything…. Such a Nalla (Hindi word)
I know where this joke was intended at pic.twitter.com/1L7K4RYvmo— Akshay Sharma (@akshaypasu) November 24, 2018
Yup I already said I know where the joke was intended at but Virat didn't need to ask it from Marcus
And I can read minds of a little number of people though pic.twitter.com/KrSXBoRgz3— Akshay Sharma (@akshaypasu) November 24, 2018