മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചേൽ ജോൺസൺ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. തന്റെ ശരീരത്തിന് ഇനിയും കളിക്കാനുള്ള ആരോഗ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ജോൺസൺ പറഞ്ഞു.

‘അടുത്ത വർഷം വരെ ട്വന്റി 20 മത്സരങ്ങൾ കളിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എന്റെ ശരീരം അതിന് അനുവദിക്കുന്നില്ല’, മിച്ചല്‍ ജോൺസൺ പറഞ്ഞു. സമീപ കാലത്ത് ഓസീസ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസർമാരിലൊരാളാണ് മിച്ചല്‍.

2007ൽ ആസ്‌ട്രേലിയയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ജോൺസൺ 73 ടെസ്റ്റുകളിൽ നിന്നായി 313 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 153 മത്സരങ്ങളിൽ നിന്ന് 239 വിക്കറ്റും ട്വന്റി ട്വന്റിയിൽ 30 കളികളിൽ നിന്ന് 38 വിക്കറ്റും നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നിവർക്കും ജോൺസൺ കളിച്ചിട്ടുണ്ട്. മുപ്പത്തിയാറുകാരനായ മിച്ചേൽ ജോൺസൺ ബുഗ് ബാഷ് ലീഗിലെ പേർത് സ്‌കോർച്ചേഴ്സിന് വേണ്ടിയായിരുന്ന ഒടുവിൽ കളിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ