ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരബായ് ചാനുവിന് വെള്ളി

ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാനു ഇന്ത്യക്ക് ടോക്കിയോയിലെ ആദ്യ മെഡൽ സമ്മാനിച്ചത്.

മത്സരത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ ഐസ വിൻ‌ഡി കാന്റികക്കാണ് വെള്ളി.

ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരബായ് ചാനു. കർണ്ണം മല്ലേശ്വരിയാണ് ഇതിനു മുന്നേ വെങ്കല മെഡൽ നേടിയിട്ടുള്ളത്. 2000ൽ നടന്ന സിഡ്‌നി ഒളിമ്പിക്സിൽ ആയിരുന്നു അത്.

സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് മീരബായ് വെള്ളി സ്വന്തമാക്കിയത്.

വെള്ളി മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി മീരഭായിയെ അഭിനന്ദിച്ചു. “ടോക്കിയോ ഒളിമ്പിക്സിന് ഇതിനേക്കാൾ സന്തോഷകരമായ ഒരു തുടക്കം ലഭിക്കാനില്ല, മീരബായ് ചാനുവിന്റെ പ്രകടനത്തിൽ ഇന്ത്യ സന്തോഷിക്കുന്നു, ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അവരുടെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദനം നൽകുന്നു,” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

അതേസമയം, ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ആദ്യ മത്സരത്തിൽ വിജയിച്ചു. 3-2നാണു ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പിച്ചത്. മികച്ച സേവുകളുമായി ഇന്ത്യൻ വലകാത്ത മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ് രണ്ടു ഗോളുകൾ നേടി. രുപീന്ദര്‍ പാല്‍ സിങ്ങിന്റെ വകയാണ് അടുത്ത ഗോൾ.

മിക്സഡ് അമ്പെയ്ത്തിൽ ചൈനീസ് തായ്‌പേയ് ടീമിനെ കീഴടക്കി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യം സെമി പ്രവേശനം നേടനാകാതെ പുറത്തായി. തെക്കൻ കൊറിയക്ക് എതിരെയാണ് ടീം തോൽവി ഏറ്റുവാങ്ങിയത്.

Also read: Tokyo Olympics 2020: എയർ റൈഫിളിൽ ഇന്ത്യക്ക് നിരാശ; മിക്സഡ് അമ്പെയ്ത്തിൽ ജയം, ക്വാർട്ടറിൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mirabai chanu wins silver in weightlifting indias first medal in tokyo

Next Story
Tokyo Olympics 2020: വനിതാ ഹോക്കി: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയംtokyo olympics, tokyo olympics 2021 day 2, day 2 tokyo olympics 2020, tokyo olympics 2021 live, tokyo olympics india 2021, tokyo olympics 2020 india, tokyo olympics 2020 schedule, olympics, olympics 2021, olympics 2020, olympics 2021 schedule, olympics opening ceremony, india at olympics, india at olympics 2020, india at olympics 2021, india at olympics 2021 schedule, india at olympics 2020 schedule, india at olympics fixtures, india at olympics matches schedule, india at olympics teams, elavenil valarivan, deepika kumari, apurvi chandela, mirabai chanu, vikas krishan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com